നിഖിലും ശ്രീതുവും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെ താരങ്ങളാണ്. താരങ്ങള്‍ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത് അമ്മയറിയാതെ എന്ന പരമ്പരയിലൂടെയാണ്. അന്യഭാഷാ താരങ്ങള്‍ ആണെങ്കിലും മലയാളികള്‍ക്ക് ഇന്ന് ഇരുവരും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലാണ്. പരമ്പരയിലെ പ്രണയ ജോഡികള്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലാണോ എന്ന സംശയം ആരാധകര്‍ക്കുണ്ട്. ആ സംശയങ്ങള്‍ മാറ്റിയിരിക്കുകയാണ് ഇരുവരും ഇപ്പോൾ. ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും മനസ് തുറന്നത്.
7-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിജയ് ടിവിയിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നത്. മലയാളത്തില്‍ അമ്മ അറിയാതെയാണ് ഫസ്റ്റ്. തമിഴ് സീരിയലില്‍ അഭിനയിക്കുമ്പോഴാണ് അമ്മയറിയാതെയില്‍ അവസരം ലഭിക്കുന്നത്.-ശ്രീതു പറയുന്നു. അമ്പാടി എന്ന പേര് സൂപ്പറാണ്. എയര്‍പോര്‍ട്ടില്‍ നിന്നൊക്കെ പുറത്ത് വരുമ്പോള്‍ അമ്പാടി വരുന്നുവെന്നാണ് എല്ലാവരും പറയുന്നത്. ആദ്യം പേര് ഇത്തിരി പ്രശ്‌നം ഉണ്ടാക്കി എങ്കിലും ഇപ്പോള്‍ ഹാപ്പിയാണ്.-നിഖില്‍ പറഞ്ഞു. താന്‍ വിവാഹിതയല്ല. നിഖിലും സിംഗിളും, റെഡി ടു മിംഗിളും ആണ് എന്ന് ശ്രീതു പറഞ്ഞപ്പോള്‍ എന്നാല്‍ തനിയ്ക്ക് പ്രണയിക്കാന്‍ സമയമില്ല എന്നാണ് നിഖിലിന്റെ പ്രതികരണം. കോളേജ് കാലത്തൊക്കെ പല പ്രണയ അഭ്യര്‍ത്ഥനകളും വന്നെങ്കിലും, പെണ്‍കുട്ടികളുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ നാണം ആയതിനാല്‍ എല്ലാം വേണ്ട എന്ന് വയ്ക്കുകയായിരുന്നു. കല്യാണത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും നിഖില്‍ പറഞ്ഞു.
ഇരുവരും തമ്മിലുള്ള റിലേഷനെ കുറിച്ചും ആനന്ദ് ചോദിക്കുമ്പോള്‍ ഞങ്ങള്‍ കട്ട ശത്രുക്കളാണെന്നായിരുന്നു ശ്രീതുവിന്റെ പ്രതികരണം. ഓണ്‍ സ്‌ക്രീനില്‍ ഞങ്ങള്‍ ബെസ്റ്റ് പെയര്‍ ആണ്. എന്നാല്‍ യാഥാര്‍ഥ്യം ഞങ്ങള്‍ക്കല്ലേ അറിയൂ. എപ്പോഴും ഞങ്ങള്‍ രണ്ട് പേരും നല്ല വഴക്കാണെന്ന് ഇരുവരും പറയുന്നു. ”പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ പോകുന്നതും റീല്‍സ് ചെയ്യുന്നതും എല്ലാം ഒരുമിച്ചാണ്. ലൊക്കേഷനിലേക്ക് പോകുന്നതും മറ്റുമായി ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്. അത് കാരണം ശ്രീതുവും – നിഖിലും പ്രണയത്തിലാണ് എന്ന ഗോസിപ്പും കേട്ടിട്ടുണ്ട്. പക്ഷെ അതിനോട് പ്രതികരിക്കാന്‍ പോകാറില്ല. പ്രതികരിച്ചാലല്ലേ പ്രശ്നമുള്ളൂ എന്നാണ് ശ്രീതു പറഞ്ഞത്.