ശ്രീറാം രാമചന്ദ്രന്‍ മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ്. ബിഗ്സ്ക്രീനിലൂടെ തുടക്കമെങ്കിലും ഏറെ ശ്രദ്ധിക്കപ്പട്ടത് കസ്തൂരിമാന്‍ എന്ന പരമ്പരിയിലൂടെയാണ്. ജീവ എന്ന കഥാപാത്രമായാണ് താരം എത്തിയത്. അടുത്തിടെ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയത് ശ്രീറാം ആയിരുന്നു. പരിപാടിയില്‍ തന്റെ പ്രണയ കഥ നടന്‍ വെളിപ്പെടുത്തി.
‘ജീവിതത്തില്‍ ഒരുപാട് പേരെ ഒന്നും സ്നേഹിച്ചിട്ടില്ല. ഞാന്‍ ബാച്ചിലര്‍ അല്ല. ഞാന്‍ വിവാഹിതനാണ്. ഒരു മോളും ഉണ്ട്. ഞങ്ങളുടതേ് ലവ് മ്യാരേജ് ആണ്. വന്ദിത എന്നാണ് ഭാര്യയുടെ പേര്. തിരൂര്‍ സ്വദേശിനിയാണ്. എങ്കിലും ഇപ്പോള്‍ കോഴിക്കോടാണ്. ചെന്നൈയിലാണ് പഠിച്ചത്. സ്‌കൂളില്‍ അവള്‍ എന്റെ ജൂനിയര്‍ ആയിരുന്നു. അന്നേരം പ്രണയം തുടങ്ങിയിട്ടില്ല. സ്‌കൂളും കോളേജുമൊക്കെ കഴിഞ്ഞ് ഫേസ്ബുക്കിലൂടെയാണ് വീണ്ടും സൗഹൃദം പുതുക്കുന്നത്.
പിന്നെ ഞങ്ങള്‍ നേരില്‍ കണ്ടു. നല്ല സുഹൃത്തുക്കളായി. ആ ഫ്രണ്ട്ഷിപ്പ് പ്രണയമായി. വീട്ടില്‍ ചെറിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഏട്ടന്റേത് പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട് എന്റെ വീട്ടില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വന്ദിതയുടെ വീട്ടിലും കാര്യമായ എതിര്‍പ്പ് ഇല്ലായിരുന്നു. എല്ലാവരും വളരെ സപ്പോര്‍ട്ടോട് കൂടിയാണ് നിന്നത്. സ്വഭാവികമായും ഉള്ളത് പോലെ എന്റെ പ്രൊഫഷനെ കുറിച്ച് അവളുടെ വീട്ടുകാര്‍ അന്വേഷിച്ചിരുന്നു. അന്ന് സിനിമയില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുകയായിരുന്നു. അന്ന് മുതല്‍ എനിക്ക് ആ സപ്പോര്‍ട്ട് അവര്‍ തന്നിട്ടുണ്ട്. എന്റെ മാതാപിതാക്കള്‍ എനിക്ക് നല്‍കിയ പിന്തുണ പോലെയാണ് അവളുടെ മാതാപിതാക്കള്‍ തന്നതും. എന്റെ സ്വപ്നങ്ങളെ അവരും വിശ്വസിച്ചിരുന്നു. ഇയാളെ കൊണ്ട് സാധിക്കുമെന്ന് അവര്‍ക്കും വിശ്വാസമുണ്ടായിരുന്നു. 2012 ലാണ് ഞങ്ങള്‍ വിവാഹിതരാവുന്നത്. മോള്‍ വിസ്മയ. ഭാര്യ പ്രൊഫഷണലി സ്പീച്ച് തെറാപ്പിസ്റ്റാണ് എന്നും നന്നായി ഡാന്‍സ് കളിക്കുന്ന ആളാണെന്നും ശ്രീറാം പറയുന്നു’.
അതേ സമയം ചെറുപ്പത്തില്‍ തന്നെ കാണാതെ പോയ കഥയും നടന്‍ വെളിപ്പെടുത്തി. അമ്മയുടെ കൂട്ടുകാരിയുടെ വീട്ടില്‍ പോയതായിരുന്നു താന്‍. അന്ന് റോഡിന് സൈഡിലൂടെ പോയൊരു നായക്കുട്ടിയുടെ പുറകേ ഞാനും മുന്നോട്ട് പോയി. കുറച്ചങ്ങ് എത്തിയപ്പോഴാണ് വഴി തെറ്റിയെന്നും എങ്ങോട്ടാണ് പോവേണ്ടതെന്നും അറിയാത്ത അവസ്ഥയിലായി. തൊട്ടടുത്ത് കണ്ട വീട്ടിലേക്ക് ചെന്ന ഞാന്‍ എന്റെ അമ്മയെ കാണണമെന്ന് പറഞ്ഞ് കഴിഞ്ഞു. ഇത് കേട്ട് കൊണ്ട് അമ്മ പിന്നില്‍ വന്ന് നില്‍പ്പുണ്ടായിരുന്നു. അങ്ങനെ എന്നെ തന്നെ കാണാതെ പോയെന്ന് ഞാന്‍ കരുതിയ നിമിഷമായിരുന്നു അതെന്നും ശ്രീറാം വെളിപ്പെടുത്തി.