മലയാള സിനിമ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ മുകേഷ് ടീമിന്റേത്. ഇരുവരും ഒരുകാലത്ത് ഒരുമിച്ചു സ്‌ക്രീനിൽ എത്തിയാൽ പിന്നെ ചിരിയുടെ മാലപ്പടക്കം തന്നെയായിരുന്നു. പിന്നീട് ഇവർ മറ്റൊരു സംരഭത്തിലും പങ്കാളിയായി. ലൂമിയര്‍ ഫിലിം കമ്പിനി ഇരുവരും ചേർന്നാണ് ആരംഭിച്ചത്. ശ്രീനിവാസന്‍ മുകേഷ് ടീമിന്റെ ലൂമിയര്‍ ഫിലിം കമ്പിനി പ്രേക്ഷകര്‍ക്ക് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഫിലിം കമ്പിനിയാണ്. യുവാക്കളുടെ ഹരമായി മാറിയ തട്ടത്തിന്‍ മറയത്ത് എന്ന സൂപ്പര്‍ ഹിറ്റ് സിനിമ നിര്‍മ്മിച്ചത് ഈ ബാനര്‍ ആയിരുന്നു. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് എം മോഹനന്‍ സംവിധാനം ചെയ്ത കഥ പറയുമ്പോൾ ആണ് ഈ കമ്പനിയുടെ ആദ്യ ചിത്രം. സിനിമ നിര്‍മ്മാണ മേഖല തനിക്കോ മുകേഷിനോ താല്‍പര്യമുള്ള കാര്യമായിരുന്നില്ലെന്നും അത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും തുറന്നു പറയുകയാണ് ശ്രീനിവാസന്‍. കഥ പറയുമ്ബോള്‍ മറ്റു രണ്ടു പേര്‍ നിര്‍മ്മിക്കാനിരുന്ന സിനിമയാണെന്നും അവര്‍ പിന്മാറിയപ്പോള്‍ മുകേഷ് പറഞ്ഞത് പ്രകാരം ഒരുമിച്ച് സിനിമ ചെയ്യാമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതാണെന്നും ശ്രീനിവാസന്‍ പറയുന്നു.
ഞാന്‍ രചന നിര്‍വഹിച്ച കഥ പറയുമ്പോൾ എന്ന ചിത്രം ഞാനും മുകേഷും ചേര്‍ന്ന് നിര്‍മ്മിക്കാനിരുന്ന സിനിമയല്ല. ഞാനും മുകേഷും ലൂമിയര്‍ ഫിലിം കമ്ബനി എന്ന ബാനര്‍ ഉണ്ടാക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്. മുകേഷിന് അറിയാവുന്ന രണ്ടുപേര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്നും, എന്തെങ്കിലും കഥയുണ്ടേല്‍ പറയണമെന്നും മുകേഷ് പറഞ്ഞിരുന്നു. എന്റെ മനസ്സില്‍ ഒരു കഥ വന്നപ്പോള്‍ ഞാന്‍ അത് മുകേഷിനോട് പറഞ്ഞു. അങ്ങനെ മുകേഷിന്റെ പരിചയക്കാര്‍ സിനിമ നിര്‍മ്മിക്കട്ടെ എന്ന് തീരുമാനിച്ചു. പക്ഷേ അവര്‍ക്ക് ആ സമയത്ത് എന്തോ ഫണ്ട് റെഡിയായില്ല. അങ്ങനെയൊരു അവസരത്തില്‍ മുകേഷ് പറഞ്ഞു ഇത് നമുക്ക് തന്നെ നിര്‍മ്മിച്ചാലോ എന്ന്. അങ്ങനെയാണ് ലൂമിയര്‍ ഫിലിം കമ്പിനി സംഭവിക്കുന്നത്. ശ്രീനിവാസന്‍ പറയുന്നു.