ശ്രീനിവാസനും ഹരീഷ് കണാരനും ഒന്നിക്കുന്ന കുരുത്തോല പെരുന്നാൾ ഉടൻ!

മിമിക്രി താരമായ ഡി.കെ ദിലീപ്, ശ്രീനിവാസനെയും ഹരീഷ് കണാരനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുരുത്തോല പെരുന്നാള്‍. കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഓഫീസില്‍ വെച്ച് തിങ്കളാഴ്ച ചിത്രത്തിന്റെ പൂജ നടന്നു. ശ്രീനിവാസനാണ് ചിത്രത്തിന്റെ ആദ്യ ഭദ്രദീപം തെളിയിച്ചത്. പൂജയിൽ ഇടവേള ബാബു, ജാസി ഗിഫ്റ്റ്, സജീഷ് മഞ്ചേരി, സിജി വാസു മാന്നാനം, ഹരിനാരായണന്‍, ദിനേശ് പണിക്കര്‍, ഛായാഗ്രാഹകന്‍ സജിത് വിസ്ത എന്നിവരും പങ്കെടുത്തിരുന്നു.

ചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നത് ജാസി ഗിഫ്റ്റാണ്. ചിത്രത്തിലെ ഒരു ഗാനത്തിൽ ജാസ്സി ഗിഫ്റ്റ് പ്രത്യക്ഷപ്പെടുമെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രം മലബാറിലെ കുടിയേറ്റ മേഖലയുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഹരി നാരായണനാണ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ പി.ആര്‍.ഒ ആതിര ദില്‍ജിത്ത് ആണ്.

Related posts