മോഹൻലാലുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്! ശ്രീനിവാസൻ പറയുന്നു!

മലയാളത്തിൽ എന്നും വ്യത്യസ്തമായൊരു കഥാഗതികൾ സൃഷ്ടിച്ച താരമാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഒക്കെ മലയാള സിനിമയിൽ എന്നെന്നും ഓർത്തിരിക്കാൻ പാകത്തിന് ഉള്ള ചിത്രങ്ങൾ സമ്മാനിച്ച താരമാണ് അദ്ദേഹം. ഏകദേശം ഇരുന്നൂറിലധികം ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാലും ശ്രീനിവാസനും. ഇരുവരും ഒത്തുചേർന്നപ്പോഴൊക്കെ മലയാളത്തിലെ തന്നെ മികച്ച സിനിമകൾ പിറവിയെടുത്തിട്ടുണ്ട്. അക്കരെ അക്കരെ , നാടോടിക്കാറ്റ്, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടണ പ്രവേശം, ഉദയനാണ് താരം തുടങ്ങി നീളുന്നു ഒട്ടനവധി ചിത്രങ്ങൾ. ഇപ്പോഴിതാ മോഹൻലാലുമായി താൻ അത്രനല്ല ബന്ധമല്ലെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീനിവാസൻ.

മോഹൻലാലുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് അതിനെപ്പറ്റിയെല്ലാം എഴുതും’ – ശ്രീനിവാസൻ തുറന്നു പറഞ്ഞിരിക്കുന്നു. ‘ഡോ. സരോജ്കുമാർ’ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീനിവാസൻ. മോഹൻലാൽ എല്ലാം തികഞ്ഞ നടനാണെന്നും ചിരിച്ചുകൊണ്ട് ശ്രീനി പറഞ്ഞിട്ടുണ്ട്. മോഹൻലാലിനെ കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. മോഹൻലാലിന് പുറമെ മമ്മൂട്ടി, പിണറായി വിജയൻ, നരേന്ദ്രമോദി, നെഹ്‌റു തുടങ്ങിയവരെ കുറിച്ചും ശ്രിനിവസാൻ പറയുകയുണ്ടായി. മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റിയുള്ള ചോദ്യത്തിന് പരസ്പരമുണ്ടായ രസകരമായ നിമിഷങ്ങളാണ് ശ്രീനിവാസൻ പങ്കുവെച്ചിരിക്കുന്നത്.

പിണറായി വിജയനെ എംഎൽഎയായിരുന്ന കാലത്ത് തന്നെ പരിചയമുണ്ട്. എന്നാൽ എല്ലാവരെയും പോലെ അധികാരം അദ്ദേഹത്തെയും ദുഷിപ്പിച്ചു. ജവഹർലാൽ നെഹ്റു അധികാരത്തിലേറിയത് തന്നെ സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പിൽ വല്ലഭായ് പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. എന്നാൽ അധികാരത്തിലേറിയത് നെഹ്റുവായിരുന്നു’ -ശ്രീനിവാസൻ പറഞ്ഞു. സന്ദേശം സിനിമയിൽ കാണുന്നതെല്ലാം യഥാർത്ഥത്തിൽ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണെന്നു പറഞ്ഞ ശ്രീനിവാസൻ, തന്റെ ചേട്ടൻ കമ്മ്യൂണിസ്റ്റ്കാരനും താൻ എബിവിപി പ്രവർത്തകനുമായിരുന്ന കാലത്ത് സിനിമയിൽ കാണുന്നപോലെയുള്ള രംഗങ്ങളെല്ലാം വീട്ടിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. വിധിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും വിധി പോലെ കാര്യങ്ങൾ നടക്കുമെന്നും താൻ ദൈവമനുഷ്യനല്ലെന്നും ശ്രീനിവാസൻ പറഞ്ഞു. താൻ വിശ്വാസിയല്ല, വിശ്വസിക്കാൻ യോഗ്യനായ ദൈവം തന്റെ മുന്നിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല – ശ്രീനിവാസൻ പറഞ്ഞു.

Related posts