മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ് ശ്രീനാഥ് ഭാസി. ടാ തടിയാ ഹണി ബീ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. നടൻ എന്നതിൽ ഉപരി ഗായകൻ കൂടിയാണ് താരം. ഇപ്പോഴിതാ ചില ചോദ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും പേഴ്സണലി ഒരാളെ അറ്റാക്ക് ചെയ്യുന്നത് ശരിയല്ലെന്നും പറയുകയാണ് താരം. മുൻപിലിരിക്കുന്ന വ്യക്തിക്ക് റെസ്പെക്ട് കൊടുക്കണം എന്നാലേ നന്നായി സംസാരിക്കാൻ പറ്റൂ . കണ്ടന്റിന് വേണ്ടി ഒന്നും ചെയ്യുന്നതിൽ അർത്ഥമില്ലെന്നും താരം പറയുന്നു .
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പേഴ്സണലി അറ്റാക്ക് ചെയ്യുന്ന ചോദ്യങ്ങളോട് പണ്ടേ വെറുപ്പാണ് . അപ്പോ തന്നെ ഞാൻ റിയാക്ട് ചെയ്യാറുണ്ട് . ‘ ഭാസി ഇങ്ങനെയാണല്ലോ , എന്താണ് അതിനെ കുറിച്ച് പറയാനുള്ളത് , കുറേപേര് പറഞ്ഞിട്ടുണ്ട് , എന്റെ ചോദ്യമല്ലേ എന്നൊക്കെ ചോദിക്കാറുണ്ട് . അതിനേക്കാൾ ഭേദം എന്നെ വെറുതെ ഇരുത്തി തെറി വിളിച്ചാൽ പോരേ . ഇതൊന്നും ഒരു രീതിക്കും അംഗീകരിക്കാൻ പറ്റില്ല . ഞാനും ഈ ഫീൽഡിൽ നിന്നയാളാണ് . എനിക്ക് മനസിലാകും മുമ്പിലിരിക്കുന്നയാൾ എന്നെക്കുറിച്ച് ഒന്നും പഠിക്കാനോ ഒന്നും അറിയാനോ ശ്രമിച്ചിട്ടില്ലെന്ന് . പണിയെടുത്ത് കഴിഞ്ഞാൽ നല്ല ചോദ്യങ്ങൾ ചോദിക്കാൻ പറ്റും .
ഇങ്ങനെ ചോദ്യങ്ങൾ വരുമ്പോ ഞാൻ പറയാറുണ്ട് . ഒരു ഇൻർവ്യൂവിന് വന്ന് നിൽക്കുമ്പോ ചിലർ ഒരു റെസ്പെക്ടും തരുന്നില്ല എന്ന ചില സമയത്ത് നമുക്ക് മനസിലാകും . ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞ് തീരും മുമ്പേ വരും അടുത്ത ചോദ്യം . അവർക്ക് യൂട്യൂബിൽ അവരുടെ മുഖം കാണണം എന്നേയുള്ളൂ . ക്ലിക്ക് ബൈറ്റ് മാത്രമാണ് വേണ്ടത് . കണ്ടന്റ് വേണമെങ്കിൽ നല്ല ചോദ്യങ്ങൾ ചോദിക്കണം . ഇങ്ങോട്ട് ഒരു റെസ്പെക്ട് ഇല്ലാത്ത സ്ഥലത്ത് പോയിരുന്ന് സംസാരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് . കണ്ടന്റ് കിട്ടാൻ വേണ്ടി ഒരാളെ പേഴ്സണലി അറ്റാക്ക് ചെയ്യരുത് . അങ്ങനെ പേഴ്സണലി അറ്റാക്ക് ചെയ്തിട്ട് ഫൺ അല്ലേ ബ്രോ എന്ന ചോദിച്ചാൽ. എനിക്കത് അത്ര ഫൺ ആയി തോന്നാറില്ല, എന്നും ശ്രീനാഥ് ഭാസി പറയുന്നു.