ഏത് രീതിയിലുള്ള നടപടിയും ഞാൻ ഫേസ് ചെയ്യാൻ തയാറാണ്. പക്ഷെ..! ശ്രീനാഥ് ഭാസി പറയുന്നു!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ് ശ്രീനാഥ് ഭാസി. ടാ തടിയാ ഹണി ബീ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയാകുന്നത് നൽകിയ ഇന്റർവ്യൂവിന് ഇടയിൽ സംഭവിച്ച കാര്യങ്ങളാണ്. ഇപ്പോഴിതാ താരം മനസ്സ് തുറക്കുകയാണ്. പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് ഞാൻ എണീറ്റ് പോയത് എന്നും അല്ലാതെ ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല എന്നും ശ്രീനാഥ് ഭാസി പറയുന്നു. ഞാൻ വളരെ സെൻസിബിളായ വ്യക്തിയാണ്. എനിക്ക് അറ്റ്ക്ക് നേരിട്ടാൽ മാത്രമേ ഞാൻ പ്രതികരിക്കൂ. അതുകൊണ്ട് എനിക്ക് അറ്റാക്ക് സെൻസ് ചെയ്യാൻ സാധിക്കും. ഞാൻ സാധാരണ ഒരു ചെക്കനാണ്. എന്റെ അച്ഛൻ ഒരു സാധാരണക്കാരനാണ്. അമ്മ പോസ്റ്റ് വുമൺ ആണ്. ഞാൻ വലിയ ആളല്ല. അവർക്ക് സുഖവും തമാശയും കണ്ടെന്റൊക്കെയായിരിക്കും, പക്ഷെ അതൊരു വ്യക്തിയെ ആത്മഹത്യയിലേക്കാണ് നയിക്കുന്നത്.

ഇതിന്റെ കമന്റസ് മാനസികമായി നമ്മളെ തളർത്തും. നമ്മളെ എങ്ങനെയാണ് ഇവർ കാണിക്കുന്നു എന്നുള്ളതാണ്.24 മണിക്കൂറും ഞാൻ ഇങ്ങനെയല്ല. അതുകൊണ്ടാണ് എനിക്ക് ഇന്റർവ്യൂവിൽ വരാൻ താല്പര്യമില്ലാത്തത്. എന്നെ ഇങ്ങനെ കാണണ്ട ആൾക്കാർ. എന്റെ സിനിമകൾ കണ്ടാൽ മതി. എന്റെ അസഭ്യ വാക്കുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. ‘ഉറക്കെ സംസാരിക്കുമ്പോൾ അവർ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് അവർ ആ തെറി കേട്ടു. അത് നല്ലതല്ല. അതുകൊണ്ടാണ് സോറി പറയണം എന്ന് പറഞ്ഞത്. എനിക്ക് എവിടെ വേണമെങ്കിലും ക്ഷമ പറയാൻ ഞാൻ തയ്യാറാണ്. കേസിന്റെ രീതിയൽ അവർ പറഞ്ഞത് പോലെ സഹകരിക്കും. ഒത്തു തീർപ്പാക്കാനാണ് വിചാരിക്കുന്നത്. ഏത് രീതിയിലുള്ള നടപടിയും ഞാൻ ഫേസ് ചെയ്യാൻ തയാറാണ്. കാരണം പൊലീസ് അന്വേഷിക്കേണ്ടതാണല്ലോ. എന്റെ സൈടും കൂടെ കേൾക്കണം. എന്താണ് സംഭവിച്ചതെന്ന് പറയണം. എന്താണ് സംഭവിച്ചതെന്ന് പറയണം എന്നും ശ്രീനാഥ് ഭാസി പറഞ്ഞു. കസേര വലിച്ചെറിഞ്ഞ് വീഡിയോ അപ്പ് ലോഡ് ചെയ്യുമെന്ന് പറാഞ്ഞാണ് പോയത് അവർ. ഞാൻ പെൺകുട്ടികളോട് ചീത്ത പറഞ്ഞിട്ടില്ല. ഞാൻ അവിടിരുന്ന് ആ കുട്ടിയെ തെറി വിളിക്കുകയോ അവരെ മോശമായി അഭിസംബോധന ചെയ്തിട്ടുമില്ല. എന്തിനാണ് ഞാൻ അവരെ തെറി വിളിക്കുന്നത്. പരിപാടി നടക്കില്ല് എന്ന് പറഞ്ഞാണ് ഞാൻ എണീറ്റ് പോയത്. അല്ലാതെ ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല. പുറത്ത് വന്ന്. പ്രൊഡ്യൂസർ വീണ്ടും വന്ന് ഫൺ എന്ന് പറഞ്ഞപ്പോൾ ഞാൻ അതിനേയാണ് തെറി വിളിച്ചത്.


ഉറക്കെ സംസാരിക്കുമ്പോൾ അവർ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് അവർ ആ തെറി കേട്ടു. അത് നല്ലതല്ല. അതുകൊണ്ടാണ് സോറി പറയണം എന്ന് പറഞ്ഞത്. എനിക്ക് എവിടെ വേണമെങ്കിലും ക്ഷമ പറയാൻ ഞാൻ തായാറാണ്. എനിക്ക് ഈ പ്രൊമോഷന് മുമ്പ് വരെ കുഴപ്പമില്ലായിരുന്നു. അതിന് ശേഷം എങ്ങനെയാണ് ഒരു ദിവസം കൊണ്ട് ഞാൻ വൃത്തികെട്ടവനായി. എനിക്ക് ഇങ്ങനെ ചെയ്തിട്ട് എന്ത് ഗുണമാണ് ലഭിക്കുന്നത്. ഇവർ പറയുന്നതും കേട്ട് ചിരിച്ച് കളിച്ച് പോയാൽ പോരെ. ഞാൻ ഒരു സാധാരണ മനുഷ്യൻ. എനിക്ക് അത് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ പൊട്ടിത്തെറിച്ചു. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. എന്നെകുറിച്ച് വെറുതെ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാം അതാണ് കുറച്ചുകൂടെ എളുപ്പം എനിക്ക് നല്ല ഒരു മരണാനന്തര റിലീസ് എങ്കിലും കിട്ടും. എന്നെ അപമാനിച്ചിട്ട് അവര് ഇരകളായതാണ്. ഇര ഞാനല്ലെ. എന്റെ പേര്, എന്റെ സിനിമ, എന്നെ സ്നേഹിച്ച ആളുകൾ.

Related posts