”ആ സമയങ്ങളില്‍ ഇനി ജീവിക്കേണ്ട എന്ന് തോന്നിയിട്ടുണ്ട് ….ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതുപോലെ ആയിരുന്നു”: തുറന്നുപറഞ്ഞ് നടി ശ്രീകല

BY AISWARYA

ടെലിവിഷന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സീരിയല്‍ ആയിരുന്നു മാനസപുത്രി. പരമ്പരയില്‍ പ്രധാന വേഷത്തിലെത്തിയ ശ്രീകല ഏറെ വൈകാതെ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടവളായി.ഇപ്പോഴിതാ താന്‍ ഇടവേളയെടുത്തിന്റെ കാരണം ശ്രീകല തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിന് അടിമയായെന്നും ഇതാണ് എല്ലാത്തില്‍ നിന്നും പിന്മാറാന്‍ കാരണമായതുമെന്നാണ് ശ്രീകല പറയുന്നത്.അമ്മ മരിച്ച ശേഷം താനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മകന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ ഒറ്റക്കാണ്. ആ സമയത്തൊക്കെ, വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോന്നുമായിരുന്നുവെന്ന് ശ്രീകല പറയുന്നു.

അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക്ക് മറ്റാരോടും മനസു തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളര്‍ന്നതു പോലെയായിരുന്നുവെന്നും താരം തുറന്നു പറയുന്നു.അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശ്രീകല പിന്നീട് രാത്രിമഴയിലൂടെ തിരികെ വന്നിരുന്നു.

Related posts