ഒരുപാട് നടിമാർ വിവാഹശേഷം അഭിനയം അവസാനിപ്പിക്കുന്നുണ്ട്. ചുരുക്കം ചില നടിമാർ മാത്രമാണ് വിവാഹശേഷവും അഭിനയം തുടരുന്നത്. ശ്രീജയ ഇക്കൂട്ടത്തിൽ ഒരു നടിയാണ്. വർഷങ്ങളായി സിനിമയിൽ വലിയ വേഷങ്ങളോ നായിക വേഷങ്ങളോ ഒന്നുമില്ലാതെ തന്നെ നിറഞ്ഞ് നിൽക്കുന്ന നടിയാണ് ശ്രീജയ. കമലദളം എന്ന ചിത്രത്തിലൂടെയാണ് ശ്രീജയ സിനിമാരംഗത്തേക്ക് എത്തുന്നത്. തുടർന്ന് താരം ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ തൊണ്ണൂറ് കാലഘട്ടങ്ങളിൽ തിളങ്ങിയ താരം വിവാഹശേഷം അഭിനയത്തിൽ നിന്നും താത്കാലികമായി വിട്ടു നിന്നിരുന്നു. താരം ഒടുവിൽ 2014 ൽ വീണ്ടും സിനിമയിലേക്ക് തിരികെ എത്തി. താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ് സമ്മർ ഇൻ ബത്ലഹേം, ലേലം, ഒടിയൻ തുടങ്ങിയവ.
ശ്രീജയയുടെ ജനനം ചന്ദ്രശേഖരൻ – ജയ ദമ്പതികളുടെ മകളായി കോതമംഗലത്തായിരുന്നു. താരം അഞ്ച് വയസ് മുതൽ നൃത്തം പഠിച്ചിരുന്നു. ഇപ്പോൾ ശ്രീജയ സ്വന്തമായി സ്കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. കലാമണ്ഡലം സുമതിയുടെയും കലാമണ്ഡലം സരസ്വതിയുടെയും കീഴിലായിരുന്നു താരം ആദ്യം നൃത്തം അഭ്യസിച്ചിരുന്നത്. ശേഷം കേരള കലാമണ്ഡലത്തിൽ പഠിച്ചു. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിൽ പരിശീലനം നേടി. താരം സ്വന്തമായി ഡാൻസ് സ്കൂൾ ആരംഭിക്കുന്നത് പഠനം പൂർത്തീകരിച്ച ശേഷമാണ്. ഡാൻസ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ബംഗളൂരുവിലാണ്.
നാല് വർഷത്തോളം വിവാഹത്തിന് ശേഷം ശ്രീജയ സിനിമയിൽ നിന്നും വിട്ടു നിന്നു. ശ്രീജയ വിവാഹം ചെയ്തത് ബിസിനസുകാരനായ മാധവൻ നായരെയാണ്. ഇരുവർക്കും മൈഥിലി എന്നൊരു മകളുണ്ട്. താരം വിവാഹ ശേഷം ഭർത്താവിനൊപ്പം ബംഗുളൂരുവിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ശ്രീജയ കാനഡയിലേക്ക് ചേക്കേറി. ശേഷം വീണ്ടും ബംഗളൂരുവിൽ സ്ഥിര താമസമാക്കി. ഇപ്പോൾ ശ്രീജയയുടെ ഡാൻസ് സ്കൂളിന് നഗരത്തിൽ അഞ്ച് ശാഖകൾ ഉണ്ട്. ഇവിടെ 500 ൽ അധികം വിദ്യാർത്ഥികൾക്ക് നൃത്തപരിശീലനം നൽകുന്നുണ്ട്. അഭിനയത്തിലെന്നപോലെ ഇപ്പോൾ ഡാൻസിലും തിളങ്ങുകയാണ് നടി. താരം ഒടുവിലഭിനയിച്ച ചിത്രം ഒടിയനാണ്.