നടന് സോനു സൂദ് ലോക്ക് ഡൗൺ കാലത്തെ സഹായപ്രവർത്തനങ്ങളിൽ വളരെ സജീവമായുണ്ടായിരുന്ന ഒരാളാണ്. ഇതിനാൽ അദ്ദേഹത്തിന് ആദരവര്‍പ്പിച്ച് സ്‌പൈസ് ജെറ്റ് പ്രത്യേക വിമാനം പുറത്തിറക്കി. സ്‌പൈസ് ജെറ്റ് പുറത്തിറക്കിയത് സോനു സൂദിന്‍റെ ചിത്രമുള്ള ബോയിങ് 737 വിമാനമാണ്. കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത മികച്ച സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ് കമ്പിനിയുടെ ഉദ്ദേശമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു.
സ്‌പൈസ് ജെറ്റ് ട്വിറ്ററില്‍ കുറിച്ചത് നിങ്ങള്‍ ഒരു പ്രചോദനമാണ്, അനുകമ്പ നിറഞ്ഞ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നാണ്. സോനു സൂദ്, ലോക്ക് ഡൗണ്‍ സമയത്ത് മഹാരാഷ്ട്രയിൽ അകപ്പെട്ട ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾക്ക് കഴിക്കാനുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനും, സ്വന്തം നാടുകളിയിലേക്ക് തിരിച്ച് പോകുന്നതിനും വേണ്ട സഹായങ്ങൾ ചെയ്തിരുന്നു.
കിര്‍ഗിസ്ഥാനില്‍ കുടുങ്ങിയ 1,500 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഉസ്ബെക്കിസ്ഥാനിലും റഷ്യയിലും മറ്റുരാജ്യങ്ങളിലും അകപ്പെട്ട ഒരുപാട് ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാൻ താരം മുൻകൈ എടുത്തിരുന്നു. കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.