ആടുതോമയും കടുവ ചാക്കോയും വീണ്ടും വരുന്നു!ആവേശത്തിൽ ആരാധകർ!

മോഹന്‍ലാലിന്‍റെ കരിയറില്‍ വലിയ ബ്രേക്ക് സമ്മാനിച്ച കഥാപാത്രമായിരുന്നു മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ എന്ന കഥാപാത്രം. മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടികം 1995 ല്‍ 26 വര്‍ഷം മുമ്പ് കേരളക്കരയിലെ തിയറ്ററുകളെ ഇളക്കി മറിച്ച ബോക്സോഫീസ് സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍ ചിത്രം പുറത്തിറങ്ങി 26 വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും സ്ഫടികം തിയറ്ററുകളിലെത്തിക്കുകയാണ്. ചിത്രം റീ റിലീസ് ചെയ്യുന്നത് രണ്ടു കോടിയിലേറെ മുടക്കി നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. സംവിധായകന്‍ ഭദ്രന്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Spadikam Turns 25: The Mohanlal Starrer To Re-Release In 4K Format! -  Filmibeat

2020 ഏപ്രിലില്‍ സ്ഫടികത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച്‌ ചിത്രം റീ-റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതി കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ വന്നതോടെ മാറ്റിവെക്കേണ്ടി വന്നു. തീയറ്ററുകള്‍ തുറന്ന സാഹചര്യത്തിലാണ് സ്ഫടികന്‍റെ 26-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ചിത്രം റീ-റിലീസ് ചെയ്യാന്‍ പോകുന്നത്. സ്‌ഫടികം കേരളത്തില്‍ 200 ദിവസത്തിലേറെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച്‌ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു.

Took 2-3 years of preparation for Spadikam: director Bhadran

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തില്‍ സൂക്ഷിച്ച മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്സ് എന്ന് എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങള്‍ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുക്കി കൊണ്ടിരിക്കുകയാണ് ജോമെട്രിക് ഫിലിം ഹൗസ്. പിറന്നാളിനോട് അനുബന്ധിച്ച് ഇറക്കാനിരുന്ന ഡിജിറ്റൽ 4k ടീസർ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാന്‍ എത്തുന്നതായിരിക്കും. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് ഭദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇപ്പോൾ മോഹന്‍ലാല്‍ ആരാധകര്‍ മിനിസ്ക്രീനില്‍ മാത്രം കണ്ട സ്ഫടികം ബിഗ് സ്ക്രീനില്‍ കാണാന്‍ കഴിയുമെന്ന ആവേശത്തിലാണ്.

Related posts