പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ ! എസ് പി ബിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് ഇളയരാജ!

ഗായകന്‍ എസ്‌.പി.ബാലസുബ്രഹ്മണ്യം വിട പറഞ്ഞിട്ട് കഴിഞ്ഞ ദിവസമാണ്‌ ഒരാണ്ട് തികഞ്ഞത് . ഇളയരാജ തന്റെ പ്രിയസുഹൃത്തിനെ ഓര്‍ത്തുകൊണ്ട് അനശ്വര ഗായകന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബാലസുബ്രഹ്മണ്യം മരിക്കുന്നതിന് മുന്‍പ് തന്നെ കാണണമെന്നാണ് പറഞ്ഞതെന്ന് ഇളയരാജ പറയുന്നു.

‘എസ്പിബിയുടെ ആരോഗ്യനില മോശമായപ്പോള്‍ ബാലുവിനായി എന്തെങ്കിലും ചെയ്യാന്‍ പലരും ആവശ്യപ്പെട്ടു. അങ്ങനെയാണ് ‘പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ (ബാലു, ശീഘ്രം വാ,) എന്ന വീഡിയോ ചെയ്തത്. ഈ വീഡിയോ മകന്‍ എസ്പിബിക്ക് കാണിച്ചു കൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. ഫോണിലുണ്ടായിരുന്ന എന്റെ ഫോട്ടോയില്‍ ഉമ്മ വച്ചുവെന്ന് ചരണ്‍ പിന്നീട് എന്നോട് പറഞ്ഞു. അന്ത്യം അടുത്ത നിമിഷങ്ങളില്‍ ആരെയെങ്കിലും കാണണമോയെന്നു ചോദിച്ചപ്പോള്‍ രാജ വരുമെങ്കില്‍ വരാന്‍ പറയൂവെന്നാണ് എസ്പിബി പറഞ്ഞത്,’ ഇളയരാജ പറഞ്ഞു.

2020 സെപ്റ്റംബര്‍ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി യുടെ വിയോഗം.

Related posts