പാമ്പുകളെ കൊണ്ട് സ്പാ മസാജ് ചെയ്യിപ്പിച്ചാൽ സൗന്ദര്യം നിലനിർത്താം

S-Spa

എല്ലാംവർക്കും പാമ്പ് എന്ന് കേൾക്കുമ്പോൾ പെട്ടന്ന് ഭയം മനസ്സിൽ വരും. അത് കൊണ്ട് തന്നെ  പാമ്പുകളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ  അത്ര നല്ല ഓര്‍മകള്‍ ഒന്നും ആര്‍ക്കും മനസിലേക്ക് വരില്ല. ജീവനു തന്നെ ഭീഷണിയാവുന്ന വിഷമുള്ള ഇനം പാമ്ബുകള്‍ ലോകത്തിന്റെ പല കോണുകളിലും ഉണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഈജിപ്റ്റിലെ പാമ്പുകളെ കൊണ്ടുള്ള സ്പാ മസാജിങ്.

snake
snake

ഇഴജന്തുകളുടെ ഒരു ശേഖരം തന്നെ ഇവിടുത്തെ സ്പായില്‍ കാണുവാന്‍ സാധിക്കും. റോയിറ്റേര്‍സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൈറോ മേഖലയിലാണ് ഈ സ്പാ കേന്ദ്രം. ചില്ലറക്കാരല്ല ഇവിടുത്തെ പാമ്പുകൾ.വരുന്ന കസ്റ്റമേര്‍സിന് നല്ല ഒന്നാന്തരം മാസാജാണ് ഇവ നല്‍കുന്നത്. വാര്‍ത്ത കേട്ട് അറിഞ്ഞ് നിരവധി ആളുകളാണ് വിഷമില്ലാത്ത ഈ പാമ്ബുകളില്‍ നിന്ന് മസാജ് ചെയ്യിക്കാന്‍ എത്തുന്നത്.

new spa
new spa

പാമ്പുകളുടെ ഈ മാസാജിങ് പേശികളുടെ വേദന രക്തസമ്മര്‍ദ്ദം കുറച്ച്‌ രക്തയോട്ടം നന്നായി നടക്കാന്‍ സഹായിക്കും. അകറ്റുമെന്നാണ് സ്പാ ഉടമയുടെ വാദം. മുഖത്തിനും, പുറത്തും പാമ്പു കളെ കൊണ്ട് മസാജിങ് ചെയ്യിക്കുന്നതാണ് ഇവിടെ രീതി.ആറ് ഡോളറാണ് ഇതിനായി ഈടാക്കുന്നത്. ഇത്തരത്തില്‍ പാമ്ബുകളെ ഉപയോഗിച്ച്‌ സ്പാ കേന്ദ്രം നടത്തുന്നതിലൂടെ ആളുകള്‍ക്ക് പാമ്പുകളോടുള്ള പേടിയും തെറ്റിദ്ധാരണകളും മാറുമെന്നാണ് ഇവരുടെ വാദം.

spa
spa

കസ്റ്റമേര്‍സിന്റെ സംതൃപ്തിയോടെ തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുന്ന വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെ കണ്ടത്. മുപ്പത് മിനിറ്റുള്ള ഈ സ്പാ മസാജില്‍ ആദ്യം എണ്ണ ഉപയോഗിച്ച ശേഷമാണ് പെരുംപാമ്പും , വിഷം ഇല്ലാത്ത ഇനം പാമ്പും കളും മാസാജിങ് നടത്തുന്നത്.

Related posts