മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.
മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രസവത്തോടെ ശരീരഭാരം കൂടിയിരുന്നുവെങ്കിലും അത് കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് സൗഭാഗ്യ വെങ്കിടേഷ്.
സിസേറിയനായിരുന്നുവെങ്കിലും പേടിച്ചത്ര പ്രശ്‌നങ്ങന്നുളൊമുണ്ടായിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ 98 കിലോയിൽ നിന്നും 83 കിലോയിലെത്തിയിരിക്കുകയാണ് സൗഭാഗ്യ. ഇൻസ്റ്റഗ്രാമിലൂടെയായാണ് സൗഭാഗ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എങ്ങനെയാണ് തടി കുറച്ചതെന്നാണ് ആരാധകർ ചോദിക്കുന്നുണ്ട്. പുതിയ ലുക്ക് നന്നായിട്ടുണ്ടെന്നും ചില കമന്റ് ചെയ്തു.