ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി! സൗഭാഗ്യ പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള ഒരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. മകള്‍ പിറന്ന ശേഷം വീണ്ടും സീരിയലില്‍ സജീവമാണ് അര്‍ജുന്‍. ഇപ്പോള്‍ ഉരുളക്ക് ഉപ്പേരിയിലാണ് അര്‍ജുന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകള്‍ സുദര്‍ശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തനിക്കും കുഞ്ഞിനും കോവിഡ് ബാധിച്ചതിനെ കുറിച്ചും ആ അവസ്ഥയില്‍ നിന്നും കരകയറിയതിനെ കുറിച്ചും പറയുകയാണ് സൗഭാഗ്യ. ഇവര്‍ക്കൊപ്പം അര്‍ജുനും താരാ കല്യാണിനും കോവിഡ് ബാധിച്ചിരുന്നു.

സൗഭാഗ്യയുടെ വാക്കുകള്‍ ഇങ്ങനെ, എനിക്ക് കൊവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം പിന്നിട്ടപ്പോള്‍ അര്‍ജുന്‍ ചേട്ടനും അമ്മയ്ക്കും പനി പിടിച്ചു. ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി. ആദ്യത്തെ രണ്ട് ദിവസം പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നു. നാല് ദിവസം ഒക്കെ ആയപ്പോഴാണ് പനിയും ക്ഷീണവും കുറഞ്ഞത്. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ അമ്മയായിരുന്നു മോളെ നോക്കിയിരുന്നത്. പാല് കൊടുക്കുമ്പോള്‍ ഗ്ലൗസും മാസ്‌ക്കും ഒക്കെ ധരിച്ച് സുരക്ഷിതമായാണ് ഞാന്‍ ഇരുന്നിരുന്നത്. എന്റെ പനി മാറി തുടങ്ങിയപ്പോഴേക്കും മകള്‍ക്കും പനി വരികയായിരുന്നു. പക്ഷെ അവള്‍ക്ക് പനി ആരംഭിച്ചപ്പോഴേക്കും ഞാന്‍ ഡോക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ രീതിയില്‍ അവളെ ശുശ്രൂഷിച്ച് തുടങ്ങിയിരുന്നു. അവള്‍ക്ക് കൂടി പനി വന്നപ്പോള്‍ ഭയന്നുവെങ്കിലും വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവള്‍ക്ക് പെട്ടന്ന് കുറഞ്ഞു. അപ്രതീക്ഷിതമായാണ് കൊവിഡ് ബാധിച്ചത്. അതിനാല്‍ ഡാന്‍സ് ക്ലാസ് അടക്കം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related posts