മകളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ! ആശംസകളേകി ആരാധകർ!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. അഭിനേതാക്കളായ രാജാറാം-താരാ കല്യാണ്‍ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി മാറിയത്. പിന്നീട് താരം പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ഇപ്പോള്‍ താര കല്യാണിന്റെ ഡാന്‍സ് സ്‌കൂള്‍ ഏറ്റെടുത്ത് നടത്തുന്നത് സൗഭാഗ്യയും അര്‍ജുനും ചേർന്നാണ്.

കഴിഞ്ഞ ദിവസമാണ് ആദ്യ കണ്‍മണി പിറന്നത്. സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങില്‍ തനിക്ക് പെണ്‍കുട്ടി വേണമെന്നായിരുന്നു അര്‍ജുന്‍ വെളിപ്പെടുത്തിയത്. അര്‍ജുന്റെ ആഗ്രഹം പോലെ തന്നെ പെണ്‍കുഞ്ഞാണ് ദമ്പതികള്‍ക്ക് ജനിച്ചത്. കുഞ്ഞ് ജനിച്ച സന്തോഷം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അര്‍ജുന്‍ ആരാധകരെ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുകൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ‘ദൈവാനുഗ്രഹത്താല്‍ സൗഭാഗ്യയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു’ എന്നാണ് താരാകല്യാണ്‍ സൗഭാഗ്യയ്ക്ക് കുഞ്ഞ് പിറന്നപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. നിരവധി പേര്‍ കുടുംബത്തിന് ആശംസകളുമായി രംഗത്തെത്തി.

ഇപ്പോള്‍ തങ്ങളുടെ ആദ്യ കണ്‍മണിക്ക് സൗഭാഗ്യയും അര്‍ജുനും പേരിട്ടിരിക്കുകയാണ്. മകള്‍ക്കൊപ്പമുള്ള ആദ്യ ചിത്രവും സൗഭാഗ്യ സോഷ്യല്‍ ലോകത്ത് പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങളുടെ ആത്മാര്‍ഥമായ സ്‌നേഹത്തിനും പ്രാര്‍ഥനയ്ക്കും എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു…. ഭാവിയിലും ഞങ്ങള്‍ക്ക് ഇത് ആവശ്യമാണ്…. ഇവള്‍ സുദര്‍ശന അര്‍ജുന്‍ ശേഖര്‍’ മകള്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചു.

 

Related posts