മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അർജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകൾക്ക് സുദർശന അർജുൻ എന്നാണ് താരദമ്പതികൾ നൽകിയിരിക്കുന്ന പേര്.
ഇപ്പോഴിതാ ബേബി കാരിയർ ഉപയോഗിക്കുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് സൗഭാഗ്യ വെങ്കിടേഷ്. കളേയും നെഞ്ചിലേറ്റി ചെയ്യുന്ന ജോലികളെക്കുറിച്ചും കാരിയർ എങ്ങനെയാണ് ധരിക്കേണ്ടതെന്നും അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് സൗഭാഗ്യ സംസാരിച്ചത്. ഇങ്ങനെ ചെയ്യുന്നതിൽ സുദർശനയ്ക്ക് കുഴപ്പമൊന്നുമില്ല. ഇവിടെയായാലും പുറത്തായാലും ഇങ്ങനെ ചെയ്യുന്നതിൽ അവൾ ഓക്കെയാണ്. ഒരുപാട് സമയം എടുത്ത് നടക്കാനും നിൽക്കാനുമാവാത്ത പ്രശ്‌നമുണ്ട്. കൈകളേക്കാളും ബലം എനിക്ക് കാലിനാണ്, ഡാൻസറായതുകൊണ്ടാണോയെന്നറിയില്ല. മകൾ അധികം കനമുള്ളത് കൊണ്ടല്ല, ഇങ്ങനെ ചെയ്യുന്നത്.
ബേബി കാരിയറിൽ സുദർശനയെ എടുത്ത് പോവുമ്പോൾ എല്ലാവരും വല്ലാത്ത നോട്ടം നോക്കാറുണ്ട്. മോളുടെ കാലൊക്കെ വേദനിക്കില്ലേ, ഈ പൊസിഷൻ ശരിയാണോയെന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഇങ്ങനെയാണോ കുഞ്ഞിനെ കൊണ്ടുപോവുന്നതെന്ന തരത്തിലാണ് പലരും നോക്കുന്നത്. എടുക്കുന്നതിനേക്കാളും കുഞ്ഞുങ്ങൾക്ക് നല്ല കംഫർട്ട് കിട്ടുന്നുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ. ഇതേക്കുറിച്ച് ചോദിക്കുന്നവരോട് തർക്കിക്കാനൊന്നും നിൽക്കാറില്ല, ജസ്റ്റ് ചിരിച്ചിട്ട് പോവുകയാണ് ചെയ്യാറുള്ളത്.