മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് സൗഭാഗ്യ ഏത്തിയത്. ഇത് സുദര്‍ശന കൊണ്ടുവന്ന ഭാഗ്യമാണെന്നും താരങ്ങള്‍ വീഡിയോയില്‍ പറയുന്നു. സൗഭാഗ്യയും അര്‍ജ്ജുനും ഇപ്പോഴിതാ പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അര്‍ജ്ജുനും സൗഭാഗ്യയ്ക്കും സുദര്‍ശനയ്ക്കുമൊപ്പം സന്തോഷ വേളയില്‍ സൗഭാഗ്യയുടെ അമ്മ താരാ കല്യാണുമുണ്ട്.
നിരവധി പേരാണ് പുതിയ സന്തോഷത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. ആഢംബര കാറായ മേഴ്‌സിഡസ് ബെന്‍സ് കാറാണ് ഇവര്‍ സ്വന്തമാക്കിയത്. എന്നാല്‍ കാറിന്റെ വിവരങ്ങളൊന്നും ഇരുവരും വീഡിയോയില്‍ പങ്കുവെച്ചിട്ടില്ല. മകള്‍ സുദര്‍ശനയും വീഡിയോയില്‍ ആക്ടീവായി തന്നെ ഉണ്ടായിരുന്നു. വീഡിയോയ്ക്ക് താഴെ നിരവധി കമന്റും വരുന്നുണ്ട്.