മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രസവത്തിന് ശേഷം പെര്‍മനന്റ് ഹെയര്‍ ഫിക്‌സിങ്ങിന്റെ ഒരു വീഡിയോ സൗഭാഗ്യ പങ്കുവെച്ചിരുന്നു, ഒരു മാസം പിന്നിട്ടപ്പോള്‍ മുടി നീക്കുകയും ചെയ്തു. അതിന്റെ കാരണവും സൗഭാഗ്യ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ മുടിയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറയുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഭാഗ്യയുടെ പ്രതികരണം.
എന്റെ എക്സ്റ്റന്‍ഷന്‍ ഞാന്‍ ഇപ്പോള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. ആ നീണ്ട മുടിയില്‍ എന്നെ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു എന്ന് പലരും കമന്‍് ചെയ്തിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും. കൊവിഡും പെട്ടന്നുള്ള ശസ്ത്രക്രിയയും ഒരു കുഞ്ഞിനൊപ്പമുള്ള തിരക്കേറിയ ജീവിതവും ആയതിനാല്‍ മുടി നീക്കം ചെയ്യുക എന്നതല്ലാതെ എനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് എന്റെ ചെറിയ മുടിയോടെ തന്നെ എന്നെ ഇഷ്ടപ്പെടാന്‍ കഴിയുന്നുണ്ട്. എന്നാല്‍ നീണ്ട മുടി എന്ന എന്റെ സ്വപ്നത്തിനായി ആ മുടി ഞാന്‍ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. നീണ്ട മുടിയോടുള്ള പ്രണയം ഒരിക്കലും അവസാനിയ്ക്കുന്നില്ല.
ആ നീണ്ട മുടിയുള്ള മനോഹരമായ ഒരു മാസം എനിക്ക് സമ്മാനിച്ചതിന് സാലി പ്രജിത്തിന് നന്ദി. തീര്‍ച്ചയായും നിങ്ങളിലേക്ക് ഞാന്‍ മടങ്ങി വരും. എന്റെ എക്സ്റ്റന്‍ഷന്‍ നീക്കം ചെയ്യുന്നതിനായി ഒരാളെ ആശുപത്രിയിലേക്ക് അയച്ച സാലിയെ ഞാന്‍ ഈ നിമഷം അഭിനന്ദിയ്ക്കുന്നു. ഒരു കസ്റ്റമര്‍ക്ക് വേണ്ടി ആരും ഇത്രയ്ക്ക് ഒന്നും ചെയ്യില്ല. നീ എന്റെ ഹൃദയം കീഴടക്കി- എന്നാണ് സൗഭാഗ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.