സർജറിയ്ക്ക് വേണ്ടി ഹോസ്പിറ്റലിൽ ഞാൻ അഡ്മിറ്റ് ആയിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾ എനിക്ക് വേണം! വൈറലായി സൗഭാഗ്യയുടെ പോസ്റ്റ്!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള ഒരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. ഈ പേര് നൽകാനുള്ള കാരണവും താരം വ്യക്തമാക്കിയിരുന്നു.


താൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണെന്നും ഒരു സർജറി ഉണ്ടെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് സൗഭാഗ്യ. നടിയുടെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം… ഒരു സർജറിയ്ക്ക് വേണ്ടി ജിജി ഹോസ്പിറ്റലിൽ ഞാൻ അഡ്മിറ്റ് ആയിരിക്കുകയാണ്. വൈകാതെ തിരിച്ച് വരാം. ഒരു ആഴ്ചയ്‌ത്തേക്ക് എന്നെ മിസ് ചെയ്യും. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾ എനിക്ക് വേണം’ എന്നുമാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിൽ സൗഭാഗ്യ പറയുന്നത്. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. എന്ത് പറ്റിയത് കൊണ്ടാണ് സർജറി വേണ്ടി വന്നതെന്നും ആശുപത്രിയിലെ പുതിയ വിശേഷങ്ങൾ എന്തൊക്കെയാണെന്നും തുടങ്ങി നിരവധി ചോദ്യങ്ങൾ ഉയർന്ന് വരികയാണ്.

Related posts