മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള ഒരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. ഇപ്പോളിതാ സൗഭാഗ്യ പങ്കിട്ട ചിത്രമാണ് ശ്രദ്ധേയമാകുന്നത്. എല്ലാ ദിവസവും എന്റെ കൈകളിൽ ഏറ്റവും മനോഹരമായ പൂവ് വിരിയുന്നു എന്ന ക്യാപ്ഷനോടെയായാണ് സൗഭാഗ്യ മകളുടെ ചിത്രങ്ങൾ പങ്കിട്ടത്. ഉറങ്ങിക്കിടക്കുന്ന സുദർശനെയായാണ് ചിത്രങ്ങളിലെല്ലാം കാണുന്നത്.
കഴിഞ്ഞ ദിവസം മകളുടെ റൂട്ടീനെക്കുറിച്ച് പറഞ്ഞിരുന്നു, . ഇടയ്ക്ക് എഴുന്നേൽക്കും , പാലുകുടിക്കും ഉറങ്ങും. ഇതാണ് ഒരു ന്യൂബോൺ ബേബിയുടെ റൂട്ടീൻ. ഇന്നത്തെ ദിവസം എങ്ങനെയാണ് പോവുന്നത് എന്ന് നിങ്ങളെ കാണിക്കാമെന്ന് കരുതിയാണ് വീഡിയോ ഷെയർ ചെയ്യുന്നത്. ഉറങ്ങിയിട്ട് വേണ്ടേ ഞങ്ങൾ ഗുഡ് മോണിങ് പറയാൻ. ഞാനും ചേട്ടനും ആശാമ്മയും ടേണെടുത്താണ് കുഞ്ഞിനെ നോക്കുന്നത്. ഉറങ്ങാതിരിക്കാനായി ചുമ്മാ സിനിമ കാണുകയാണ് എന്റെ പണി.-സൗഭാഗ്യ പറഞ്ഞു.
മോൾ ഉറങ്ങിക്കഴിഞ്ഞാൽ ഒന്നൊന്നര മണിക്കൂർ സമയം എനിക്ക് കിട്ടും. അതിനുള്ളിലാണ് എന്റെ കാര്യങ്ങൾ ചെയ്ത് തീർക്കുന്നത്. ഇവിടെ കുറേ പെറ്റ്സ് ഒക്കെയുണ്ട്. അവരുടെ ശബ്ദം കേട്ടാലൊന്നും ബേബി ഞെട്ടാറില്ല. അതുപോലെ ടിവിയോ, ആരെങ്കിലും ഉറക്കെ സംസാരിക്കുന്നത് കേട്ടാലും കരയാറില്ല. ഫീഡ് ചെയ്ത് 40 മിനിറ്റോളം തോളിൽ വെച്ച് കഴിഞ്ഞാണ് കിടത്താറുള്ളത്. അമ്മയാവാൻ തയ്യാറെടുക്കുന്നവർ അറിയുന്നതിന് വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. -സൗഭാഗ്യ വ്യക്തമാക്കി.
View this post on Instagram