സുദർശനയ്ക്ക് സ്വാഗതമേകി സൗഭാഗ്യയും കുടുംബവും! ആശംസകളേകി ആരാധകരും!

ടിക്‌ ടോക്കിലൂടെ പ്രശസ്തയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രശസ്ത സിനിമ സീരിയൽ താരം താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. നർത്തകികൂടി ആയ താരം നൃത്ത വീഡിയോകളും ഡബ്‌സ്മാഷ് വീഡിയോകളുമാണ് താരത്തെ ഏറെ പ്രശസ്തയാക്കിയത്. താരത്തെ പോലെ തന്നെ ഭർത്താവ് അർജുൻ സോമശേഖറും മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി മാറി. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ജീവിതത്തിലേക്ക് ആദ്യ കണ്മണി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. സുദര്‍ശനയെന്നാണ് മകള്‍ക്ക് ദമ്പതികള്‍ പേര് നല്‍കിയത്.

May be an image of person, child, sitting and indoor

സിസേറിയനിലൂടെയാണ് സൗഭാഗ്യ കുഞ്ഞിന് ജന്മം നല്‍കിയത്. താന്‍ ഏറെ ഭയത്തോടെയാണ് സീസേറിയന് വേണ്ടി പോയതെന്നും എന്നാല്‍ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും നിസീമമായ സേവനം കൊണ്ട് മനോഹരമായി കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞുവെന്നും സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സിസേറിയന്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നിഷ്പ്രയാസം നൃത്തം ചെയ്യുന്ന വീഡിയോയും സൗഭാഗ്യ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മകള്‍ സുദര്‍ശനയ്‌ക്കൊപ്പം വീട്ടിലേക്ക് ആദ്യമായി എത്തിയപ്പോള്‍ തനിക്കായി അര്‍ജുനും കുടുംബവും ഒരുക്കിയ സ്വീകരണത്തിന്റെ വീഡിയോ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രവസശേഷം ആശുപത്രിയില്‍ നിന്ന് ഇറങ്ങുന്നത് മുതലുള്ള രംഗങ്ങളും സൗഭാഗ്യ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വീല്‍ചെയറിലായാണ് സൗഭാഗ്യയെ കാറിന് അടുത്തേക്കെത്തിച്ചത്. താര കല്യാണായിരുന്നു സുദര്‍ശനയെ എടുത്തത്. വീല്‍ ചെയറിലായിരുന്നപ്പോഴും കാറില്‍ കയറാനായി എത്തിയപ്പോഴുമെല്ലാം സൗഭാഗ്യ വയറില്‍ കൈ ചേര്‍ത്ത് വെച്ചിരുന്നു. സൗഭാഗ്യയുടെ മടിയിലേക്ക് താരകല്യാണ്‍ കുഞ്ഞിനെ വെച്ച് കൊടുക്കുകയിയാരുന്നു. സൗഭാഗ്യയെയും കുഞ്ഞിനെയും അര്‍ജുന്റെ സഹോദരന്‍ ബൊക്കയുമായാണ് സ്വീകരിച്ചത്. കുടുംബാംഗങ്ങള്‍ എല്ലാം കുഞ്ഞതിഥിയെ സ്വീകരിക്കാനായി എത്തിയിരുന്നു. ആരതിയുഴിഞ്ഞായിരുന്നു കുഞ്ഞതിഥിയെ സ്വീകരിച്ചത്. വെല്‍കം ഹോം ബേബിയെന്ന് തൊട്ടിലിന് അരികിലായി എഴുതിയിരുന്നു. ബലൂണുകളാലും മുറി അലങ്കരിച്ചിരുന്നു. വീട്ടിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.

Related posts