മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്.
അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള ഒരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. ഇപ്പോള്‍ പ്രസവത്തെ കുറിച്ചും ഡോക്ടറെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൗഭാഗ്യ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
ഞാനും സുദര്‍ശനയ്ക്കും ഈ സുന്ദരമായ ലോകത്ത് സുരക്ഷിതമായിരിക്കാന്‍ കാരണം ഇവരാണ്. എന്റെ ഡെലിവറി സി സെക്ഷനായിരുന്നു. പെട്ടെന്നായിരുന്നു സി സെക്ഷന്‍ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ താന്‍ ആകെ തളര്‍ന്ന് പോയിരുന്നു. എന്റെ കാര്‍ഡിയോളജിസ്റ്റായ രത്‌നവും ഡോ. ഷിഫാസും എന്റെ മാലാഖ ഡോ.അനിതയുമാണ് അത് സുഖകരമായ അനുഭവമാക്കി മാറ്റിയതിന് പിന്നില്‍. സിസേറിയന്‍ എന്ന് കേള്‍ക്കുമ്പോഴേ എനിക്കും ഭയമായിരുന്നു. എന്നാല്‍ ഒരു സ്വപ്നം പോലെയായാണ് അത് കടന്നുപോയത്. ആ സമയത്ത് തനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ല. സിസേറിയന്‍ അനുഭവം താന്‍ വിശദമായി പങ്കിടും.-സൗഭാഗ്യ കുറിച്ചു.
ഡോക്ടര്‍ അനിതയ്ക്കും മറ്റ് ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ ഗര്‍ഭകാലത്തെ യാത്രയിലുടനീളം അവര്‍ നല്‍കിയ അതിശയകരമായ സ്വീകരണത്തിനും ചികിത്സയ്ക്കും ജിജി ഹോസ്പിറ്റലിന്റെ മുഴുവന്‍ ടീമിനും നന്ദി പറയാന്‍ ശ്രമിക്കുമ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല. ആശുപത്രിയിലേക്കാണ് പോവുന്നതെന്ന തോന്നലേ ഉണ്ടായിരുന്നില്ല, വീട്ടിലേക്ക് പോവുന്നത് പോലെയാണ് തോന്നാറുള്ളത്. വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സ്റ്റാഫുകളും എല്ലാവരേയും എന്നെ മിസ് ചെയ്തു. ഒരു കേക്ക് വാക്ക് പോലെയാണ് എന്റെ ഗര്‍ഭം, ആ തോന്നലിന് കാരണം ജിജി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും സ്റ്റാഫുകളുമാണ്.