ഗുരുവായൂരപ്പന് മുന്നിൽ വച്ച് സുദർനയ്ക്ക് ചോറൂണ്!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്.

മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സുദര്‍ശനയുടെ ചോറൂണ്‍ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ഇവര്‍. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ട ചിത്രങ്ങളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സുദര്‍ശനയുടെ ചോറൂണായിരുന്നു കഴിഞ്ഞ ദിവസം. പട്ടുപാവാടയിട്ട്, കണ്ണെഴുതിയായിരുന്നു സുദര്‍ശനയെ ഒരുക്കിയത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അശ്വതിയും ഇവരെ കാണാനായി ഗുരുവായൂരിലേക്ക് എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി അര്‍ജുനും സൗഭാഗ്യയും സുദര്‍ശനയുടെ ചോറൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

Related posts