മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അർജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകൾക്ക് സുദർശന അർജുൻ എന്നാണ് താരദമ്പതികൾ നൽകിയിരിക്കുന്ന പേര്.
ഇപ്പോളിതാ ഇരുവരും മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെയായി ഇവർക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ചക്കപ്പഴത്തിന്റെ ഷൂട്ടിലാണെങ്കിലും സൗഭാഗ്യയ്‌ക്കൊരു സർപ്രൈസ് കൊടുത്തെന്നും അത് ഇഷ്ടമായോ എന്ന് നമുക്ക് നോക്കാമെന്നും പറഞ്ഞ് അർജുൻ വീഡിയോ പങ്കുവെച്ചിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു സൗഭാഗ്യ പ്രതികരിച്ചത്. ഞങ്ങളങ്ങനെ പ്രൊപ്പോസ് ചെയ്യുകയോ ഇഷ്ടം പറയുകയോ ചെയ്തിട്ടില്ല. ഇത് ഞങ്ങളായിട്ടങ്ങ് മനസിലാക്കി. സൗഭാഗ്യയെ ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങളുണ്ട്. പക്ഷേ, ടീച്ചറിന്റെ മോൾ എന്നുള്ളത് കൊണ്ട് ഇഷ്ടം പറയാൻ പറ്റിയിരുന്നില്ല. എല്ലാവരും ടീച്ചറിനോട് ഞങ്ങളെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു ഇവർ ഇഷ്ടത്തിലാണോ എന്ന് ചോദിച്ചവരോട് ഇല്ല നല്ല ഫ്രണ്ട്‌സാണെന്നായിരുന്നു ടീച്ചർ പറഞ്ഞത്. ഒരുപാട് ആൾക്കാർ പറഞ്ഞാൽ എനിക്കതിൽ താൽപര്യം കുറയും. അതോണ്ട് ഞാൻ ഇഷ്ടം പറഞ്ഞില്ലെന്നായിരുന്നു അർജുൻ പറഞ്ഞത്.
ചേട്ടത്തി ഉണ്ടായിരുന്നെങ്കിൽ എന്റെ ലൈഫ് വേറെ ലെവൽ ആയേനെ. എല്ലാത്തിനും സപ്പോർട്ടായിരുന്നു ചേച്ചി. ഞങ്ങളുടെ വീട്ടിൽ രണ്ട് പെണ്ണുങ്ങൾ വന്നപ്പോഴും കാര്യങ്ങളെല്ലാം നന്നായാണ് പോയത്. നാത്തൂൻപോരോ, അമ്മായിഅമ്മപ്പോരോ ഉണ്ടായിരുന്നില്ല. കൊച്ചുകുഞ്ഞായാണ് അവർ എന്നെ കണ്ടത്. ചേട്ടനേക്കാളും 13 വയസിന് ഇളയതാണ് ഞാൻ. ചേച്ചിയുമായും 10 വയസ് വ്യത്യാസമുണ്ട്. അപ്പോ സൗഭാഗ്യയും അവർക്ക് കുഞ്ഞിനെപ്പോലെയായിരുന്നു. അമ്മയാണ് ഞങ്ങളോട് ഇങ്ങോട്ട് കല്യാണക്കാര്യം പറഞ്ഞത്. എന്നാൽപ്പിന്നെ അടുത്താഴ്ച തന്നെ കെട്ടിയേക്കാമെന്ന് പറഞ്ഞപ്പോൾ അയ്യോ, ഇത്രയും പെട്ടെന്നോ എന്നായിരുന്നു അമ്മ ചോദിച്ചത്. വാലന്റൈൻസ് ഡേയിൽ കെട്ടണമെന്നായിരുന്നു വിചാരിച്ചത്. അത് 20 ൽ എത്തി. അമ്മയാണ് ചേട്ടന്റെ അച്ഛനെ വിളിച്ച് പറഞ്ഞത്. ഡാൻസ് പരിപാടി പോലെയായിരുന്നു കല്യാണം. പ്രേമിച്ച് കറങ്ങിനടന്നിട്ടില്ല. ജോലി ചെയ്യാനായി ഞങ്ങളൊന്നിച്ചായിരുന്നു അല്ലാതെ യാത്രകളായി കറങ്ങാൻ പോയിട്ടില്ല.