ഒളിച്ചോടണം എന്നല്ല. എല്ലാവരേയും അറിയിച്ച ശേഷം മാത്രം മതി വിവാഹം! സൗഭാ​ഗ്യയും അർജുനും പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക് ടോക്ക് , ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഇരുവരുടേയും അഭിമുഖവും ശ്രദ്ധ നേടുകയാണ്. പ്രണയിക്കുന്നവർക്കുള്ള ഉപദേശം ചോദിച്ചപ്പോൾ ഓൾ ദ ബെസ്റ്റ് എന്നാണ് അർജുൻ പറഞ്ഞത്. എപ്പോഴും നമ്മൾ തന്നെ ഒരാളെ കണ്ടു പിടിക്കുന്നതായിരിക്കും നല്ലതെന്ന് അർജുൻ പറയുന്നു. എന്നു കരുതി ഒളിച്ചോടണം എന്നല്ല. എല്ലാവരേയും അറിയിച്ച ശേഷം മാത്രം മതി വിവാഹമെന്നും അർജുൻ പറയുന്നു. തന്റെ ആദ്യത്തെ പ്രണയം പരാജയപ്പെട്ടപ്പോൾ ഇനി അടുത്തത് അമ്മ നോക്കാം എന്ന് പറഞ്ഞുവെങ്കിലും വേണ്ട, ഞാൻ തന്നെ നോക്കിക്കോളാം എന്നാണ് പറഞ്ഞതെന്നാണ് സൗഭാഗ്യ പറഞ്ഞത്.

തന്റെ ആദ്യത്തെ പ്രണയം പരാജയപ്പെട്ടപ്പോൾ എനിക്ക് മതിയായി ഇനി നിങ്ങൾ പറയുന്നയാളെ കെട്ടിക്കോളം എന്നാണ് വീട്ടുകാരോട് പറഞ്ഞതെന്നാണ് അർജുൻ പറയുന്നത്. സ്‌കൂളിലും കോളേജിലുമെല്ലാം ഒരു പ്രണയം തന്നെയായിരുന്നുവെന്നും താരം പറയുന്നുണ്ട്. പിന്നെയും പ്രണയങ്ങളുണ്ടായിരുന്നുവെങ്കിലും ഒന്നും സെറ്റായില്ലെന്നും അർജുൻ പറയുന്നുണ്ട്.

Related posts