ആ ചടങ്ങിനായി ഇനിയും കാത്തിരിക്കുവാനാകില്ല! മനസ്സ് തുറന്ന് സൗഭാഗ്യ!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് സൗഭാഗ്യയും അര്‍ജുനും. ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി അർജ്ജുനും മാറിയിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ്. ഇപ്പോള്‍ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷത്തിലാണ് സൗഭാഗ്യയും അര്‍ജുനും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഗര്‍ഭകാലം ആറാം മാസത്തിലേക്ക് കടന്നതിനെ കുറിച്ച് പറഞ്ഞ് സൗഭാഗ്യ രംഗത്ത് എത്തിയിരുന്നു. വളകാപ്പും സീമന്ത ചടങ്ങുകളും നടത്താനുള്ള കാത്തിരിപ്പിലാണ് താനെന്ന് സൗഭാഗ്യ പറയുന്നു.

സെപ്റ്റംബര്‍ 13 -ന് ‘സീത സീമന്തം’ എന്ന ഗാനത്തിന് റെഡ് എഫ്എമ്മിനായി ഞങ്ങള്‍ പ്രകടനം നടത്തിയപ്പോള്‍. ഈ ചിത്രം 2 വര്‍ഷം മുമ്പ് എടുത്തതാണ്. ഞങ്ങള്‍ അന്ന് നൃത്തത്തിലൂടെ അത്ഭുതകരമായ ചടങ്ങ് ചിത്രീകരിച്ചു. ആ കോറിയോഗ്രാഫി എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്നുനില്‍ക്കുന്നു. ഇപ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ട സമയമായിരിക്കുകയാണ്. എന്റെ വളൈക്കാപ്പും സീമന്തവും. ആ ചടങ്ങിനായി ഇനിയും കാത്തിരിക്കാനാവില്ല.- സൗഭാഗ്യ കുറിച്ചു.

ഫോട്ടോ ഷൂട്ടിനായി പോസ് ചെയ്യുകയായിരുന്നു, അതിനിടയിലായിരുന്നു അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. പതിവില്ലാത്ത വിധത്തിലുള്ള കാര്യങ്ങളായിരുന്നു. ഉള്ളിലൊരാളുണ്ടെന്ന് അറിഞ്ഞത് അന്നായിരുന്നു. പ്രിയപ്പെട്ട പെറ്റ്സില്‍ നിന്നും അകലം പാലിക്കാനായി ഡോക്ടേഴ്സ് പറഞ്ഞിരുന്നുവെങ്കിലും അതിന് സാധിക്കില്ലെന്നായിരുന്നു സൗഭാഗ്യയും അര്‍ജുനും പറഞ്ഞത്. ആറാമത്തെ മാസത്തിലും ഡാന്‍സ് ചെയ്യുന്നതിനെക്കുറിച്ചും സൗഭാഗ്യ പറഞ്ഞിരുന്നു. മുഴുമണ്ഡലത്തില്‍ ബാലന്‍സ് ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. 89 കിലോ ഭാരം കാല്‍വിരലില്‍ ബാലന്‍സ് ചെയ്യുന്ന ചാലഞ്ചും താന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഗര്‍ഭകാലം മുഴുവനും നൃത്തം ചെയ്തിരുന്ന അമ്മയാണ് തനിക്ക് പ്രചോദനമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

Related posts