അമ്മയെ മനസ്സിലാക്കുന്ന ഒരാൾ അമ്മയുടെ ജീവിതത്തിലേക്ക് വരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം.! ശ്രദ്ധ നേടി സൗഭാഗ്യയുടെ വാക്കുകൾ!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക് ടോക്ക് , ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

അമ്മക്കുട്ടിയ്ക്ക് കല്യാണം എന്ന് പറഞ്ഞ് സൗഭാ​ഗ്യ പങ്കിട്ട വീഡിയോ വൈറലായിരുന്നു. ഇപ്പോളിതാ അമ്മയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് സൗഭാഗ്യ. വാക്കുകളിങ്ങനെ, അമ്മക്കൊരു കൂട്ട് വേണമെന്നാണ് എൻ്റെ ആഗ്രഹം. അമ്മയുടെ ഇപ്പോഴത്തെ ഒറ്റപ്പെടൽ എനിക്ക് വല്ലാത്ത വേദനയാണ്. ഒരാളുടെ ജീവിതത്തിൽ ഒരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്. പ്രത്യേകിച്ചും ഈ പ്രായത്തിൽ ഒക്കെ. അമ്മയെ മനസ്സിലാക്കുന്ന ഒരാൾ അമ്മയുടെ ജീവിതത്തിലേക്ക് വരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അമ്മക്ക് ഒഴിവ് കിട്ടുന്ന സമയങ്ങളിൽ എല്ലാം ഞങ്ങളുടെ അടുത്തേക്ക് ഓടി വരാറുണ്ട്. പക്ഷെ അതു പോലെ ഞങ്ങൾക്ക് അമ്മക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാറില്ല.

പക്ഷെ ഇക്കാര്യം അമ്മ സമ്മതിക്കില്ല. ഓരോ പ്രാവശ്യം ഇത് പറഞ്ഞ് ചെല്ലുമ്പോഴും അമ്മ വിഷയം മാറ്റും. എനിക്ക് എന്റെ അച്ഛനെ ഇഷ്ടമില്ലാത്തത് കൊണ്ട് അല്ല. അച്ഛനെ ഇപ്പോഴും മിസ്സ് ചെയ്യാറുണ്ട്. അച്ഛൻ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. പക്ഷെ അമ്മയുടെ ഇപ്പോഴുള്ള ഒറ്റപ്പെടൽ അതിലും മുകളിലാണ്.

Related posts