മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അർജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകൾക്ക് സുദർശന അർജുൻ എന്നാണ് താരദമ്പതികൾ നൽകിയിരിക്കുന്ന പേര്.
ഗർഭിണി ആയിരിക്കെ നിറവയറുമായി ഡാൻസ് ചെയ്ത സൗഭാഗ്യയുടെ വീഡിയോ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഒരുപാട് പേർ അഭിനന്ദനങ്ങളും ആശംസകളുമായി എത്തിയപ്പോൾ ചിലർ ഇതിനെ ഭയങ്കരമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അന്നത്തെ ആ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുനും. ഡാൻസ് ചെയ്യാനൊന്നും എനിക്ക് പേടി ഇല്ലായിരുന്നു. അതെന്റെ പ്രൊഫഷനാണ്. ഞാൻ കുഞ്ഞ് നാൾ മുതൽ ചെയ്യുന്ന കാര്യമാണ്. അതെനിക്ക് പുതിയ സംഭവം ഒന്നുമല്ല. നമ്മൾ രാവിലെ എഴുന്നേറ്റ് കുളിക്കുന്നു പല്ലു തേയ്ക്കുന്നു ഇത് പോലെ ഒരു സംഭവമാണ് എനിക്ക് ഡാൻസ്. അപ്പോൾ പ്രഗ്നൻസി എന്ന് പറഞ്ഞ് കൊണ്ട് അത് ചെയ്യാതെ ഇരിക്കാൻ പറ്റുമോ. എന്റെ റെഗുലർ ആക്റ്റിവി ചെയ്യുന്നു. എന്റെ വരുമാന സ്രോതസ് പോലും ഡാൻസ് ആയിരുന്നു. ഞാൻ അത് ചെയ്തു എന്നേ ഉള്ളു,
അല്ലാതെ ഗർഭിണി ആയത് കൊണ്ട് ഡാൻസ് കളിച്ചേക്കാം എന്ന് കരുതിയല്ല. എന്റെ ഡോക്ടർ വളരെ സപ്പോർട്ടീവ് ആയിരുന്നു. ഡോക്ടറോട് ചോദിച്ചിട്ടല്ലേ ഓരോ കാര്യങ്ങൾ ചെയ്യൂ. ലിമിറ്റിൽ നിന്നേ ചെയ്തിട്ടുള്ളു. സമ്മർ സോൾട്ടൊന്നും ചെയ്തിട്ടില്ല. അതൊക്കെ വലിയ സംഭവം ആയിട്ടുള്ള കാര്യമാണ്. നമ്മുടെ ഇവിടെയുള്ള എല്ലാവരും ചിന്തിക്കുന്നത് അവരെല്ലാം വളരെ എക്സ്പെർട്ട്സ് ആണെന്നാണ്, അതുകൊണ്ട് അവർക്ക് എല്ലാത്തിലും അഭിപ്രായമുണ്ട്. അങ്ങനെ നോക്കണം. ഇങ്ങനെ ചെയ്യണം എന്നൊക്കെ. അവർ ഭയങ്കരമായിട്ട് നമ്മളെ പഠിപ്പിക്കാൻ നോക്കും. എന്റെ അഭിപ്രായത്തിൽ ഓരോ മാതാപിതാക്കളെയും വെറുതെ വിടുക. അവർ അവരുടെ പിള്ളേരെ വളർത്തിക്കോട്ടെ. നമ്മൾ വെറുതെ അടിച്ചേൽപ്പിക്കണ്ട കാര്യമില്ല,’ ‘ഇങ്ങനെ ആണ് ചെയ്യേണ്ടത്. അങ്ങനെ ആണ് ചെയ്യേണ്ടത് എന്നൊന്നും നിർബന്ധിക്കണ്ട കാര്യമില്ല. എല്ലാവർക്കും അവരവരുടെ കുട്ടികൾ ജീവനായിരിക്കില്ലേ. ഉപദ്രവിക്കാൻ വേണ്ടി ഒരു പാരെന്റ്സും ഒന്നും ചെയ്യില്ലല്ലോ. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതൊരു മൈനർ വിഭാഗം ആകും.