മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള ഒരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവരും പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ജീവിതത്തിൽ ഒന്നിച്ചതിനൊപ്പം സ്‌ക്രീനിന് മുന്നിൽ ഒരുമിച്ചഭിനയിക്കാൻ ഭാഗ്യം ലഭിച്ച സന്തോഷം പങ്കിട്ട് സൗഭാഗ്യയും അർജുനും. ഇൻസ്റ്റാഗ്രാമിലൂടെ ഈ സന്തോഷം പങ്കുവെച്ചതിനൊപ്പം പരിപാടിയുടെ വിശദാംശകളും പങ്കുവെച്ചു.അമൃത ടിവിയിലെ ഉരുളക്കുപ്പേരി എന്ന പരിപാടിയിൽ ആണ് ഇവർ ഒരുമിച്ച് എത്തുന്നത്. റാം, ചിന്നു എന്നീ കഥാപാത്രങ്ങൾ ആയിട്ടാണ് ഇവർ പരിപാടിയിൽ എത്തുന്നത്.
ഞങ്ങളൊരുമിച്ച് സ്‌ക്രീൻ സ്‌പേസ് പങ്കുവെച്ചതിന്റെ ആകാംഷയിലാണ്. അമൃത ടിവിയിലെ ഉരുളയ്ക്ക് ഉപ്പേരി എന്ന പരമ്പരയിലെ റാമും ചിന്നുവുമായി എത്തുന്നു. ഈ കോമ്പോയെ ഇഷ്ടപ്പെടുന്ന എല്ലാവരോടും നിങ്ങളുടെ നിരുപാധികമായ പിന്തുണ പൂർണ്ണഹൃദയത്തോടെ പ്രതീക്ഷിക്കുന്നു. എന്നുമാണ് സൗഭാഗ്യ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 നാണ് പരമ്പരയുടെ സംപ്രേഷണം.