ബോയ്സ്, സുബ്രമണ്യപുരം തുടങ്ങിയ ചിത്രങ്ങൾ ചെയ്യാൻ ആദ്യം ക്ഷണിച്ചത് തന്നെയോ? തുറന്നു പറഞ്ഞ് ശന്തനു!

ശന്തനു ഭാഗ്യരാജ് നടന്‍ ഭാഗ്യരാജിന്‍റെയും പൂര്‍ണിമ ഭാഗ്യരാജിന്‍റെയും മകനാണ്. സക്കരക്കട്ടി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച ശന്തനു, എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ആരാധകരെ നേടിയിട്ടുണ്ട്. കരിയറില്‍ വളരാൻ പോകുമ്പോഴേക്കും നടനെ കുറിച്ചുള്ള ഇല്ലാത്ത വാര്‍ത്തകളും വരാന്‍ തുടങ്ങിയിരിയ്ക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍റെ പേരില്‍ ദേശീയ പുരസ്‌കാരവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും ട്രോളുകളും വന്നിരുന്നു. താരം അതിനോട് ശക്തമായി പ്രതികരിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരിയറിന്‍റെ തുടക്കത്തില്‍ ചില നല്ല സിനിമകള്‍ താരം നിരസിച്ചു എന്ന തരത്തിലാണ് ഇപ്പോള്‍ വാർത്തകൾ പുറത്ത് വരുന്നത്.

സോഷ്യല്‍ മീഡിയ പരത്തിയ ബോയ്‌സ്, കാതല്‍, കളവാണി, സുബ്രഹ്‌മണ്യപുരം തുടങ്ങിയ സിനിമകള്‍ ശാന്തനു നിരസിച്ചു എന്നുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരപുത്രന്‍. നടൻ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. ഇപ്പോള്‍ ഇങ്ങനെയൊരു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് കഴിഞ്ഞാല്‍, ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇത് കണ്ടവരോട് എല്ലാം നിങ്ങള്‍ക്ക് പറയാന്‍ സാധിയ്ക്കുമോ. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കഴിഞ്ഞാല്‍ കാണുന്ന ജനങ്ങള്‍ അത് വിശ്വസിച്ചു പോവും. ഇതൊക്കെ ആര് നിഷേധിച്ചു എന്നാണ് ശന്തനുവിന്‍റെ ട്വീറ്റ്. ശന്തനു ഏറ്റവും ഒടുവില്‍ അഭിനയിച്ച് റിലീസ് ചെയ്ത പാവ കഥൈയ്കള്‍, മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

Related posts