ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അതുമതി എല്ലാം ശരിയാവാന്‍! വൈറലായി സൗഭാഗ്യയുടെ വാക്കുകൾ!

ടിക്ടോക്ക് വിഡിയോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നര്‍ത്തകി കൂടിയാണ് താരം. പ്രശസ്ത സിനിമ സീരിയൽ താരവും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറുമായുള്ള വിവാഹം നടന്നത്. അര്‍ജുനും നര്‍ത്തകനും ഒപ്പം അഭിനേതാവുമാണ്. ചക്കപ്പഴം എന്ന പരമ്പരയില്‍ അര്‍ജുന്‍ മുൻപ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ കുടുംബത്തിലേക്ക് പുതിയ അഥിതി എത്തുന്നതും കാത്തിരിപ്പിലാണ് ഇരുവരും.

ഇപ്പോഴിതാ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. നിറവയറില്‍ ചുവന്ന ഗൗണില്‍ അതീവ സുന്ദരി ആയിട്ടാണ് സൗഭാഗ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും കുട്ടിയുടെ ഒരു ചെറിയ കിക്ക് മതി എല്ലാം ശരിയാവാന്‍” എന്നാണ് താരം ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍.ഓരോതവണ കുട്ടി ചവിട്ടുമ്പോഴും നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടാവുകയാണ് എന്നാണ് താരം കുറിച്ചത്.

നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങളെല്ലാം വൈറലായി മാറി. നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. തന്‍സ് കൗച്ചര്‍ ആണ് ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സീമ വിനീത് ആണ് സൗഭാഗ്യയെ കൂടുതല്‍ സുന്ദരിയാക്കിയത്. oswinz ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Related posts