ടിക് ടോക്കിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നര്‍ത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ടിക് ടോക് വീഡിയോകളിലൂടെയാണ് ഏറെ ശ്രദ്ധേയയായത്. ഇപ്പോള്‍ സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോള്‍ നിറവയറില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതിരിപ്പിച്ചിരിക്കുകയാണ് സൗഭാഗ്യ. ഗര്‍ഭകാലത്തിന്റെ ആറാം മാസം എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. മുഴുമണ്ഡലത്തില്‍ ഇരുന്ന് കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ചലിപ്പിച്ചുള്ള ക്ലാസിക്കല്‍ ഡാന്‍സായിരുന്നു താരം അവതരിപ്പിച്ചത്. മാത്രമല്ല ഡാന്‍സ് ചെയ്യുന്നതിനെ കുറിച്ചും മറ്റുള്ള വിശേഷങ്ങളും നീണ്ടൊരു കുറിപ്പായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
മുഴുമണ്ഡലത്തില്‍ ബാലന്‍സ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു. മറ്റ് അമ്മമാര്‍ക്ക് ഇങ്ങനെ സംഭവിച്ചെന്ന് വരില്ല. കാരണം എന്റെ കാലുകള്‍ക്ക് 89 കിലോയോളം ഉള്ള ശരീരം താങ്ങുന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്. പിന്നെ ഗുരുത്വാകര്‍ഷണത്തിന്റെ കാര്യത്തില്‍ നിറവയറിനും ഒരു പങ്കുള്ളതായി ഞാന്‍ ഇതിനൊപ്പം ചേര്‍ത്ത് പറയുകയാണ്. എന്റെ ബാലന്‍സ് തെറ്റിയിട്ട് ഞാന്‍ മുന്നോട്ട് കുനിഞ്ഞ് പോവുകയാണ്. പെല്‍വിക് ഏരിയയിലും മറ്റ് ഞരമ്പുകളിലും ഉണ്ടാവുന്ന വേദനയാണ് ആറാം മാസത്തില്‍ വരുന്നതാണ് ആശങ്ക ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നം.
മുഴുമണ്ഡലം ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ല. എങ്കിലും ഗര്‍ഭകാലം മുഴുവന്‍ നൃത്തം ചെയ്ത എന്റെ അമ്മയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അതെനിക്ക് പ്രചേദനം നല്‍കുകയാണ്. മണ്ഡി അടവുകള്‍ ചെയ്യുമ്പോള്‍ ഭാരം കൂടുതല്‍ ഉള്ളത് കൊണ്ട് എനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു. എന്നാല്‍ പ്ലാസന്റ താഴ്ന്ന് നില്‍ക്കുന്നും എട്ട് സെന്റിമീറ്ററുള്ള സിസ്റ്റ് ഉള്ളതും സ്തനങ്ങളില്‍ നിരന്തരമായ വേദന വരുന്നതിലൂടെയും ഞാന്‍ പ്രാക്ടീസ് ചെയ്യുന്നതിനെ ശല്യപ്പെടുത്തുകയാണ്. ഒരു അപകടം വരുമെന്ന് പ്രതീക്ഷിക്കുന്ന ഭയത്തെ എന്റെ ആത്മവിശ്വാസത്തിന്റെ പകുതിയോളം കീഴടക്കുമെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്. എങ്കിലും ആത്യന്തികമായി ഇത്രയെങ്കിലും പെര്‍ഫോം ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഒപ്പം തീര്‍ച്ചയായിട്ടും എന്റെ കുഞ്ഞിന് ഇത് എന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുള്ള ഒരു വിഷയം കൂടി ആയിരിക്കുമെന്നും സൗഭാഗ്യ പറയുന്നു.