എന്റെ അമ്മയിൽ നിന്നും ഒത്തിരി കാര്യങ്ങൾ എനിക്ക് പഠിക്കാനുണ്ട്: അമ്മയെക്കുറിച്ച് വാചാലയായി സൗഭാഗ്യ!

നടിയും നർത്തകിയുമായ താര കല്യാൺ മലയാളികൾക്ക് പ്രിയങ്കരിയാണ്. അതുപോലെ താരത്തിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും മരുമകൻ അർജുൻ സോമശേഖറും മലയാളികൾക്ക് സുപരിചിതരാണ്. സൗഭാഗ്യവും അർജുനും ചെറിയപ്രായം മുതലേ സുഹൃത്തുക്കളാണ്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. മിനിസ്ക്രീൻ പരമ്പരകളിലൂടെയും മറ്റ് ടെലിവിഷൻ പരിപാടികളിലൂടെയും അർജുൻ പ്രേക്ഷകർക്കുമുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സൗഭാഗ്യ. ഇരുവർക്കും ഒരു മകളുണ്ട്. താര കല്യാണിന് തൈറോയ്ഡ് സർജറി നടത്തിയത് അടുത്തിടെയായിരുന്നു. 12 ദിവസമായി താൻ അമ്മയ്‌ക്കൊപ്പമായിരുന്നുവെന്നും തിരിച്ച് അർജുന്റെ വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞ് സൗഭാഗ്യ ഒരുക്കിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ ചെയ്യുന്ന വീഡിയോയാണ്. കുറച്ച് ദിവസമായി ഞാൻ അമ്മയുടെ കൂടെയാണ്. ബാഗൊക്കെ പാക്ക് ചെയ്ത് എന്റെ വീട്ടിലേക്ക് പോവുകയാണ്. അമ്മയോടും കൂടെ വരാനായി പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് ഇവിടെ നിൽക്കാനാണ് ഇഷ്ടം. കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്ത് ഇവിടെ നിന്നോളാമെന്നാണ് അമ്മ പറയുന്നത്. ഇന്നൊരു ഫൈനൽ തീരുമാനം എന്താണെന്ന് പറയാമെന്ന് അമ്മ പറഞ്ഞിരുന്നു. അതെന്താണെന്ന് എനിക്കറിയില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അമ്മയെ എല്ലാ ദിവസവും കണ്ടിട്ട് പോവുമ്പോൾ എന്തോ പോലെയാണ്. കല്യാണം കഴിക്കുന്നതിന് മുൻപ് എങ്ങനെയായിരുന്നോ അതേപോലെ തന്നെയായിരുന്നു ഇവിടത്തെ ജീവിതം. സുദർശന കൂടെയുണ്ടെന്നുള്ളതാണ് ഒരേയൊരു മാറ്റം. അമ്മ വരൂലെന്ന് പറയുമ്പോൾ വഴക്ക് പറയരുത്, ദേഷ്യം കാണിക്കരുതെന്നൊക്കെ കരുതുമെങ്കിലും അറിയാതെ തന്നെ എനിക്ക് ദേഷ്യം വരും. ഒരാളുടെ തീരുമാനത്തെ റെസ്‌പെക്ട് ചെയ്യണം, അമ്മ ഒരു വ്യക്തിയല്ലേ ആ തീരുമാനം അംഗീകരിക്കണം എന്നൊക്കെ ഞാൻ മനസിൽ പറഞ്ഞാലും ഞാൻ വരണോയെന്ന് അമ്മ ചോദിക്കുമ്പോൾ ദേഷ്യം വന്നുപോവും.

സൗഭാഗ്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു താര ഉണ്ടാക്കിയത്. താരയായിരുന്നു സൗഭാഗ്യയ്ക്കും സുദർശനയ്ക്കും ചോറുവാരിക്കൊടുത്തത്. അവർക്കെത്ര വയ്യായ്ക ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ മക്കളെ കെയർ ചെയ്യും, അങ്ങനെയാണ് പേരൻസ്, അതിലൊരുപടി മുകളിലാണ് അമ്മമാർ. എന്റെ അമ്മയിൽ നിന്നും ഒത്തിരി കാര്യങ്ങൾ എനിക്ക് പഠിക്കാനുണ്ട്. അതുപോലെ സുദർശനയ്ക്ക് നല്ലൊരു അമ്മയാവാനുള്ള ശ്രമത്തിലാണ് ഞാൻ.
സൗഭാഗ്യയേയും മകളേയും വിളിക്കാനായി അർജുൻ എത്തിയിരുന്നു. കൂടെ വരുമെന്ന് പറഞ്ഞ് അമ്മ പറ്റിച്ചില്ലേയെന്ന് ചോദിച്ചായിരുന്നു സൗഭാഗ്യ അമ്മയോട് യാത്ര പറഞ്ഞത്. കരഞ്ഞുകൊണ്ടായിരുന്നു താര മകളേയും കൊച്ചുമകളേയും യാത്രയാക്കിയത്. ചിരിച്ച മുഖത്തോടെ ടാറ്റ തന്നേയെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.

Related posts