സൂരജ് സണ്‍ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. അഭിനയത്തില്‍ നിന്നും താത്കാലികമായി വിട്ടു നില്‍ക്കുകയാണ് നടന്‍. ആരോഗ്യകാരണങ്ങള്‍ കൊണ്ട് പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നും സൂരജ് പിന്മാറുകയായിരുന്നു. എന്നാല്‍ നടന്‍ സോഷ്യല്‍ മീഡിയയിൽ ഏറെ സജീവമാണ്. വളരെ പെട്ടെന്ന് തന്നെ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ വൈറലായി മാറാറുണ്ട്.
സൂരജ് ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. നടന്‍ ഈ തിരിച്ചു വരവിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ഒന്നാമതായി താരം അഭിനയിച്ച് പുറത്തിറങ്ങിയ അയ്യപ്പ ഭക്തിഗാന വിശേഷങ്ങളാണ്. ആ വീഡിയോ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ഒരുമിച്ചിരുന്ന് കാണുന്നതിനൊപ്പമുള്ള കുറിപ്പാണ് നടന്‍ പങ്കുവെച്ചത്. എന്നും സിനിമയില്‍ അഭിനയിക്കുമോ എന്ന് ചോദിക്കുന്ന അച്ഛന് ജനുവരിയില്‍ ജീവിതം മാറിമറിയുമെന്ന മറുപടിയാണ് സൂരജ് നല്‍കിയത്. പുതിയ പ്രോജക്ടാണോ എന്ന കാര്യത്തിലൊന്നും വ്യക്തത വരുത്തിയില്ലെങ്കിലും ആശംസകളുമായി എത്തുകയാണ് ആരാധകര്‍.
സൂരജിന്റെ കുറിപ്പിങ്ങനെ, പിറകിൽ ഇരുന്നുകൊണ്ട് അവരുടെ കണ്ണിലൂടെ എന്നെ കാണുന്ന ഈ കാഴ്ച്ച വല്ലാത്തൊരു ഫീലാണ്.അഭിനയിക്കാൻ വേണ്ടി ചാൻസ് നോക്കി നടന്ന കാലത്ത് കറങ്ങിത്തിരിഞ്ഞു വീട്ടിലെത്തിയാൽ ആരും കാണാതെ അച്ഛൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. പെട്ടെന്ന് തന്നെ നീ സിനിമയിൽ അഭിനയിക്കുമോ?.. അപ്പോൾ ഞാൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് അച്ഛാ.. ഞാൻ ഒരു പ്രൊഡ്യൂസാറുടെയോ സിനിമാനടന്റെയോ ഒന്നും മകനല്ല ഒരു പാവം ഡ്രൈവറുടെ മകനാണ് അപ്പോൾ കുറച്ചു കഷ്ടപ്പെട്ട് മാത്രമേ ലക്ഷ്യത്തിൽ എത്താൻ പറ്റു. ഒരു ദിവസം അച്ഛന് തിയേറ്ററിൽ കൊണ്ടുപോയി സിനിമ കാണിക്കും എന്ന് ഈ ആൽബം വീഡിയോ കാണുമ്പോഴും വീണ്ടും ചോദ്യം ആവർത്തിച്ചു.. ഞാൻ പറഞ്ഞു ജനുവരി എന്റെ ജീവിതം മാറ്റി മറിക്കും ഉറപ്പാണ് അച്ഛാ