പണം കൊടുത്ത് വാങ്ങാന്‍ സാധിക്കാത്ത ഒന്നേയുള്ളൂ, പരിശുദ്ധമായ സ്‌നേഹം: സൂരജ് സണിന്റെ പോസ്റ്റ് വൈറലാകുന്നു!

മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ഈ പരമ്പരയിൽ ദേവയായി എത്തിയ താരത്തെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ താരം പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. ഇപ്പോള്‍ സൂരജ് സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമായുണ്ട്. പെട്ടെന്ന് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും കുറിപ്പുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ വൈറലാകുന്നത് താരം പങ്കുവെച്ച പുതിയ ചിത്രവും കുറിപ്പുമാണ്.

കുളപ്പുള്ളി ലീലയോടും മറ്റു രണ്ട് അമ്മമാരോടും ഒപ്പമുള്ള ചിത്രമാണ് സൂരജ് പോസ്റ്റ് ചെയ്തത്. ഇതുപോലുള്ള നിമിഷങ്ങള്‍ എന്നും നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കാരണം, മനസ്സ് അസ്വസ്ഥമാകുമ്പോള്‍ നമ്മള്‍ പല പല വഴികള്‍ സ്വീകരിക്കാറുണ്ട്. താല്‍ക്കാലികമായെങ്കിലും കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ അതില്‍ പലതും നമ്മുടെ ജീവിതത്തില്‍ വളരെ മോശം അവസ്ഥയിലേക്ക് കൊണ്ടുപോകാറുണ്ട്. എന്നാല്‍ ഇതുപോലുള്ള സ്‌നേഹം അതൊരു അമൃത് പോലെയാണ് ദോഷമില്ലാതെ ജീവിതത്തില്‍ ജീവിക്കാനുള്ള പ്രചോദനം നല്‍കുന്ന ഇതുപോലുള്ള സ്‌നേഹങ്ങള്‍ ഒരിക്കലും നമ്മള്‍ നശിപ്പിക്കരുത്.

അമ്മമാരെയും മുത്തശ്ശിമാരെയും പ്രായമാകുന്നവരെയും ചുറ്റുപാട് മാറിക്കൊണ്ടിരിക്കുമ്പോള്‍ കാലം മാറി കൊണ്ടിരിക്കുമ്പോള്‍ പരിഷ്‌ക്കാരങ്ങള്‍ കൂടി വരുമ്പോള്‍, ദാ ഇതുപോലുള്ള സ്‌നേഹത്തെ തുടച്ചു മാറ്റുന്ന സമൂഹത്തോട് ഒരു വാക്ക്, കാലിനടിയിലെ പൂഴിമണല്‍ ഒലിച്ചു പോകുന്നത് നമ്മള്‍ കാണണം. പണം കൊടുത്തു വാങ്ങാന്‍ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്‌നേഹം. സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക എന്നാണ് സൂരജ് ചിത്രത്തോടൊപ്പം കുറിച്ചത്.

Related posts