മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ എത്തിയ താരമാണ് സൂരജ്. പരമ്പരയിലെ നായകനായ ദേവ എന്ന കഥാപാത്രത്തെയാണ് സൂരജ് അവതരിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ആരോഗ്യ പ്രശ്‌നങ്ങൾ കാരണം താരം പിന്മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സൂരജ്. ഇപ്പോൾ നടൻ മധുവിനെ കണ്ട സന്തോഷമാണ് താരം പങ്കിട്ടത്. സിനിമയെ സ്നേഹിക്കുന്ന എനിക്ക് മലയാളസിനിമയിൽ കാലെടുത്തു വെക്കുന്നതിനു മുൻപേ അങ്ങയുടെ അനുഗ്രഹം വേണമെന്നുള്ള വലിയ ആഗ്രഹം ഉണ്ടെന്നു പറഞ്ഞപ്പോൾ, ഒരുപാട് സന്തോഷത്തോടെ മനസ്സു നിറഞ്ഞു തന്നെ അനുഗ്രഹിച്ചെന്നും നടൻ പറയുന്നു.
നിറകുടം തുളുമ്പില്ല. ഒരു വലിയ കാത്തിരിപ്പും ആഗ്രഹവുമാണ് ഇന്നു സഫലമായത്. ബിഗ്‌സ്‌ക്രീനിൽ അഭിനയിക്കുന്നതിന് മുൻപു തന്നെ എക്കാലത്തെയും മലയാള സിനിമയിലെ അതുല്യനായ നടനിൽ നിന്ന് അനുഗ്രഹവും അറിവും നേടുകയെന്നത് വലിയ പ്രതീക്ഷയായിരുന്നു. രണ്ടു വർഷം മുന്നേ അദ്ദേഹത്തിനെ കാണാൻ ശ്രമിച്ചങ്കിലും കൊവിഡിന്റെ ഇടയിൽ അദ്ദേഹത്തെ ശല്യം ചെയ്യേണ്ടെന്നു കരുതി. ഇന്നായിരുന്നു ആ നിമിഷം. ഹൃദ്യമായ സ്വീകരണം, ഒരുപാട് കാലത്തെ പരിചയമുള്ള പോലെയുള്ള സംസാര രീതി, അടുത്ത ആരോടോ സംസാരിക്കുന്ന പോലെയുള്ള കഥകളും വിവരണങ്ങളും മറ്റും, പുഞ്ചിരി കൈവിടാതെയുള്ള ശാന്തമായ മുഖം.
അദ്ദേഹം ഓരോ നിമിഷവും എന്നെ അത്ഭുതപെടുത്തുകയായിരുന്നു. സിനിമയെ സ്നേഹിക്കുന്ന എനിക്ക് മലയാളസിനിമയിൽ കാലെടുത്തു വെക്കുന്നതിനു മുൻപേ അങ്ങയുടെ അനുഗ്രഹം വേണമെന്നുള്ള വലിയ ആഗ്രഹം ഉണ്ടെന്നു പറഞ്ഞപ്പോൾ, ഒരുപാട് സന്തോഷത്തോടെ മനസ്സു നിറഞ്ഞു എന്നെ അനുഗ്രഹിച്ചപ്പോൾ അമ്പലത്തിൽ പോയി അനുഗ്രഹം കിട്ടിയപോലെയുള്ള ഒരു ഫീൽ ആയിരുന്നു എനിക്ക്. ഒരാൾ എങ്ങനെ മറ്റൊരാളോട് പെരുമാറണം എന്ന് അദ്ദേഹം കാണിച്ചു തരികയായിരുന്നു. മലയാള സിനിമയിലെ അതികായകനായിരുന്ന നടൻ എന്നോട് കാണിച്ച സ്നേഹവും ബഹുമാനവും കരുതലും ആർക്കും അനുകരിക്കാം, കണ്ടു പഠിക്കാം. നാളേക്ക് ഉള്ള ഒരു പാഠ പുസ്തകമാണ് അദ്ദേഹം. ഈ ഒരു കൂടിക്കാഴ്ച അനുവദിച്ചതിന് ഒരായിരം നന്ദി. എന്നെ മനസ് നിറഞ്ഞ് അനുഗ്രഹിച്ചതിനും സൂരജ് പറഞ്ഞു