ഒരു ഡോക്ടറേറ്റോ അംഗീകാരമോ ലഭിക്കാന്‍ വേണ്ടി ഒന്നും ഇതുവരെ ചെയ്തിട്ടില്ല! മനസ്സ് തുറന്ന് സൂരജ് സൺ!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ എത്തിയ താരമാണ് സൂരജ്. പരമ്പരയിലെ നായകനായ ദേവ എന്ന കഥാപാത്രത്തെയാണ് സൂരജ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം താരം പിന്മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സൂരജ്. ഇപ്പോള്‍ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പ് ഇങ്ങനെ, എല്ലാവര്‍ക്കും വാലന്റൈന്‍സ് ഡെ ആശംസകള്‍. 2019 ഫെബ്രുവരി 14 ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം..ഇന്ന് നിങ്ങളോടെല്ലാം ഒരു സന്തോഷവും അഭിമാനവും പങ്കുവെയ്ക്കാനുണ്ട്. രാജ്യാന്തര തമിഴ് യൂണിവേഴ്സിറ്റിയുടെ ഹ്യൂമാനിറ്റി അച്ചീവ്മെന്റ്സ് വിഭാഗത്തില്‍ എനിക്കും ഒരു ഹോണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) ലഭിച്ചിരിക്കുന്നു . ആസ് ആൻ ആക്ടർ,മോട്ടിവേറ്റർ ആൻഡ് സോഷ്യൽ വർക്കർ. എന്നാണ് സൂരജ് പറയുന്നത്. ഞാന്‍ ഇതിനു അര്‍ഹനാണെന്നോ ലഭിക്കുമെന്നോ കരുതിയത് അല്ല. ഒരു ഡോക്ടറേറ്റോ അംഗീകാരമോ ലഭിക്കാന്‍ വേണ്ടി ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നമ്മുക്ക് ഇഷ്ടം ഉള്ള കാര്യങ്ങള്‍ ചെയ്യുന്നു.ഒരു ആക്ടര്‍ എന്നോ ഒരു സാധാരണ മനുഷ്യന്‍ എന്നോ ഉള്ള നിലയില്‍ നിന്നുകൊണ്ട് ചെയ്യാനും ഒരുപാട് പേരിലേക്ക് പല അവസരങ്ങളിലായി ഇറങ്ങി ചെല്ലാനും പറ്റി. ഒരു ആക്ടര്‍ എന്നുള്ള നിലയില്‍ ഉള്ള സ്വീകാര്യത അതിനു എന്നെ ഇപ്പൊള്‍ ഒരുപാട് സഹായിക്കുന്നുണ്ട്. ഇ ഡോക്ടറേറ്റ് എന്ന് ഉള്ളത് ചികിത്സിക്കാന്‍ അല്ല എന്ന് നമ്മുക്ക് ഒക്കെയറിയാം പക്ഷേ ഇതില്‍ ഒരു മോട്ടിവേറ്റർ എന്ന അംഗീകാരം അഭിമാനത്തോടെ പറയാനാണ് എനിക്ക് ഇഷ്ടം. എന്നാണ് സൂരജ് പറയുന്നത്.

ഞാന്‍ ഇതുവരെ ചെയ്ത മോട്ടിവേഷനിലൂടെ പലരെയും കേള്‍ക്കാനും ആ മനസ്സിനെ റിപ്പയര്‍ ചെയ്യാനും ഞാന്‍ പറയുന്ന കാര്യങ്ങള്‍ കൂടി കേട്ട് അവരുടെ മനസ്സില്‍ അവര്‍ക്ക് തന്നെ പരിഹാരം കണ്ടത്തൊന്‍ സാധിക്കുന്നത് ഒക്കെ എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളാണ്.ജീവിതം കൈവിട്ടുപോകുമ്‌ബോള്‍ മരണത്തില്‍ ആശ്രയം തേടുന്നവരെ കൈപിടിച്ച് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ എന്റെ വാക്കുകള്‍ക്ക് സാധിക്കുമെന്ന് ഞാന്‍ തെളിയിച്ചിട്ടുണ്ട്.ഒരു വാക്കാവും ചിലപ്പോള്‍ ഒരാള്‍ക്ക് മരുന്ന് ആകുന്നത്. എന്നാല്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ എന്നും ശ്രമിച്ചു കൊണ്ടിരിക്കും. എന്നും സൂരജ് പറയുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ ഓരോരുത്തരുടെയും സ്നേഹവും സഹായവും ഒക്കെ ഒരുപാട് തുണച്ചിട്ടുണ്ട് ഈ അംഗീകാരത്തിന് അര്‍ഹനാക്കാന്‍. ഒറ്റക്ക് ഒരുകാര്യം ചെയ്യുന്ന പോലെ അല്ലല്ലോ കുറച്ചുപേരെങ്കിലും സഹായിക്കാന്‍ ഉണ്ടെങ്കില്‍.എന്നെ ഞാന്‍ ആക്കിയ എന്റെ ഗുരുക്കന്‍മാര്‍ക്കും ഒരുപാട് നന്ദി അറിയിക്കുന്നു എന്നും സൂരജ് കുറിപ്പില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ അംഗീകാരം എന്നെ കൂടുതല്‍ ഉത്ത്രവാദിത്തമുള്ളവനാക്കുന്നു. മനുഷ്യത്വത്തിന് വേണ്ടിയുള്ള എന്റെ സേവനകള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ചെയ്യുമെന്നും സൂരജ് കൂട്ടിച്ചേര്‍ക്കുന്നു. സീരിയലില്‍ നിന്നും പിന്മാറിയ ശേഷം സിനിമയില്‍ ശ്രദ്ധിക്കാനാണ് സൂരജിന്റെ തീരുമാനം.

Related posts