മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ എത്തിയ താരമാണ് സൂരജ്. പരമ്പരയിലെ നായകനായ ദേവ എന്ന കഥാപാത്രത്തെയാണ് സൂരജ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം താരം പിന്മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സൂരജ്. തന്നെത്തേടിയെത്തിയ വിമര്‍ശനത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് സൂരജ് ഇപ്പോള്‍.
നിങ്ങളോടെല്ലാവരോടുമായി ഞാനൊരു ചോദ്യം ചോദിക്കുകയാണ്. മറ്റൊരാള്‍ എന്നോട് ചോദിച്ച ചോദ്യമാണിത്. ഒരു സീരിയലിലൂടെ സീരിയല്‍ നടനായി വന്ന നിന്റെ മുഖം ഒരു സിനിമാപോസ്റ്ററില്‍ വന്നാല്‍ ഈ മോന്ത കണ്ട് ആരാണ് ആ സിനിമ കാണാന്‍ കയറുകയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതുപോലെ പല ചോദ്യങ്ങളും നേരത്തെ വന്നപ്പോള്‍ ഞാനെന്റെ ജീവിതം കൊണ്ട് തെളിയിച്ച് കാണിച്ചുകൊടുത്തിട്ടുണ്ട് മുന്‍പ്. എന്റെ ജീവിതത്തില്‍ വളരെ നല്ലൊരു ചോദ്യമാണിത്. വലിയൊരു ടാസ്‌കാണ്. ഒരു സിനിമാപോസ്റ്ററില്‍ എന്റെ മുഖം കണ്ട് സിനിമ വിജയിപ്പിച്ച് കൊടുക്കുകയെന്ന വലിയൊരു ടാസ്‌ക്ക് എനിക്ക് മുന്നിലുണ്ട്. എന്റെ ഈയൊരു മുഖം തിയേറ്ററില്‍ കണ്ട് ആരും കയറില്ല അല്ലെങ്കില്‍ സീരിയല്‍ നടന്റെ രൂപം സിനിമാപോസ്റ്ററില്‍ കാണുമ്പോള്‍ അതിന്റെ വാല്യു കുറയും എന്നുള്ളത് ചിലപ്പോള്‍ സത്യമായിരിക്കാം. പക്ഷേ, അങ്ങനെയാണെങ്കില്‍ ഞാന്‍ എന്റെ ആഗ്രഹം ഇവിടെ വെച്ച് അവസാനിപ്പിക്കേണ്ടി വരില്ലേയെന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളതെന്നും സൂരജ് പറഞ്ഞിരുന്നു.
ഇങ്ങനെയൊരു ചോദ്യം നിലനില്‍ക്കെ ട്രൈ ചെയ്യാനൊരു അവസരം ദൈവം എനിക്ക് തരുമായിരിക്കും. സീരിയല്‍ നടന് സിനിമ കിട്ടില്ല, അങ്ങനെയൊരു ആഗ്രഹം നടക്കില്ല എന്നുള്ളത് തിരുത്താനായാല്‍ അത് വലിയ കാര്യമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയാനായി കാത്തിരിക്കുകയാണ് ഞാന്‍. ഈ ചോദ്യം ചോദിച്ചയാളും ഇത് കാണുന്നുണ്ടാവും. അഭിനയം നിര്‍ത്തണമെങ്കില്‍ നിങ്ങള്‍ തുറന്ന് പറയണം. ഏതായാലും ഞാന്‍ പോസിറ്റീവായി മാത്രമേ എടുക്കുള്ളൂ. ഞാന്‍ അഭിനയം നിര്‍ത്താനൊന്നും പോവുന്നില്ല. ചിലപ്പോള്‍ പോസ്റ്ററില്‍ ഫോട്ടോ വെക്കേണ്ടെന്നൊക്കെ പറഞ്ഞേക്കാം. ആ ഒരു ടാസ്‌ക്ക് ഏറ്റെടുക്കാന്‍ പോവുകയാണ് ഞാന്‍. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ജീവിതത്തില്‍ വല്യൊരു സന്തോഷമുണ്ടാക്കാന്‍ ചാന്‍സുണ്ട് ഈ വീഡിയോ എന്നുമായിരുന്നു സൂരജ് പറഞ്ഞത്.