കുറ്റം ചെയ്തവന് പോലീസിനെ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് നമ്മുടെ എല്ലാവരുടെയും കഴിവുകേട് തന്നെയാണ്! സൂരജിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു!

സൂരജ് സണ്‍ മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരമാണ്. ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. പ്രേക്ഷകരുടെ മനസില്‍ പാടാത്ത പൈങ്കിളിയിലെ ദേവയായി കടന്നു കൂടിയ താരമായിരുന്നു സൂരജ്. എന്നാല്‍ സൂരജ് പാതിവഴിയില്‍ പരമ്പര വിടുകയായിരുന്നു. താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ ശ്രദ്ധേയമാകാറുണ്ട്. ഇതിനിടെ താരം സിനിമയിലും അഭിനയിച്ചിരുന്നു.


ഇപ്പോള്‍ സൂരജിന്റെ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. കേരള പോലീസിനെ വിമര്‍ശിച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പോലീസിനെ വെല്ലുവിളിച്ച് മുങ്ങിയ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജു പിടിയിലായ വിവരം കഴിഞ്ഞ ദിവസം കേരള പോലീസ് തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോയായി പങ്കുവെച്ചിരുന്നു.


പോസ്റ്റിന് താഴെയാണ് അഭിപ്രായം പറഞ്ഞ് സൂരജ് എത്തിയത്.
സൂരജിന്റെ വാക്കുകള്‍; ഇത്ര നല്ല ബി.ജി.എം… പിന്നെ ഇത്രയും പബ്ലിസിറ്റിയും… ഇത്രയും നല്ല മാസ് എന്‍ട്രിയും…. ഇതുപോലുള്ള ഗുണ്ടാത്തലവന്‍ മാര്‍ക്ക് കിട്ടുമെങ്കില്‍. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മാറ്റിവെച്ച് ഗുണ്ട ആയാലോ.. എന്ന് ചിന്തിച്ചു പോകുന്നു ചില സമയത്ത്…… ഞാന്‍ പറഞ്ഞത് തമാശയാണ്.. പക്ഷേ ചിന്തിച്ചുനോക്കിയാല്‍ എന്നെപ്പോലെ ഒരാളെങ്കിലും ചിന്തിച്ചുകാണും…. ഗുണ്ടയും കുറ്റവാളികളും കുറ്റങ്ങളൊക്കെ ഇത്തിരി തമാശയായി കേരള പോലീസ് തന്നെ കാണുന്നതുപോലെ ഈ വീഡിയോകള്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്നു… കുറ്റം ചെയ്തവന് പോലീസിനെ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് നമ്മുടെ എല്ലാവരുടെയും കഴിവുകേട് തന്നെയാണ്… ചിന്തിച്ചുനോക്കുക.. കുറ്റം ചെയ്യുന്നവനെ അന്ത ഭയം ഇരിക്കണം…. അതല്ലേ വേണ്ടത്.. ചിരിക്കാന്‍ തോന്നരുത്… എന്നാണ് താരം പറഞ്ഞത്.

 

Related posts