സൂരജ് സണ്‍ പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ്. എന്നാല്‍ ചില കാരണങ്ങളാൽ ഇടയ്ക്ക് വെച്ച് സൂരജ് പിന്മാറുകയായിരുന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം. ഇപ്പോള്‍ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടയുമായി എത്തിയിരിക്കുകയാണ് നടന്‍. പലര്‍ക്കും ചാന്‍സ് ചോദിച്ച് മെസേജ് അയക്കാറുണ്ട് എന്നും, എന്നാല്‍ പലരും കണ്ടിട്ട് പോലും മൈന്റ് ചെയ്യുന്നില്ല എന്നും സൂരജ് പറയുന്നു. ഒരുനാള്‍ നിങ്ങള്‍ എന്നെ നിരസിച്ചത് ഓര്‍ത്ത് ദുഖിക്കും എന്നാണ് സൂരജ് പറയുന്നത്.
സൂരജിന്റെ വാക്കുകള്‍ ഇങ്ങനെ, ജീവിതം ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ പഠിപ്പിയ്ക്കുകയാണ്. പലപ്പോഴും പലരും എന്നോട് പറഞ്ഞിട്ടുണ്ട്, നീ എന്തിനാണ് ഇങ്ങനെ പാവമായി ജീവിയ്ക്കുന്നത്, ആരെയാണ് ഭയപ്പെടുന്നത്, ആര് എന്ത് ചോദിച്ചാലും മിണ്ടാതെ മൗനമായി നില്‍ക്കുന്നു. കാര്യമില്ലാത്ത കാര്യത്തിന് പോലും മെക്കിട്ട് കയറാന്‍ വരുന്നവരോട് പുഞ്ചിരിയോടെ സംസാരിച്ച് ഒഴിഞ്ഞു മാറുന്നത് എന്തിന്. ഇനിയെങ്കിലും ആണിനെ പോലെ ജീവിച്ചുകൂടെ എന്ന്. ഞാന്‍ മനസ്സിലാക്കിയത്, അവരാരും പറഞ്ഞതല്ല ഞാന്‍ കണ്ട കണ്ണിലെ കാഴ്ചകള്‍. അവര്‍ക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയില്ല. ഇന്ന് പലരും എന്നെ വിളിയ്ക്കുന്നു, പല സ്ഥലങ്ങളിലേക്കും ക്ഷണിക്കുന്നു. പല പല കാര്യസാധ്യത്തിന് വേണ്ടി ചിരിക്കുന്നു. വിളിയുടെയും ചിരിയുടെയും അറിഞ്ഞു കൊണ്ട് തന്നെയാണ് ഇറങ്ങി പുറപ്പെടുന്നത്, അവര്‍ക്ക് അത് മനസ്സിലാവാത്ത വിധം.
പല സാഹചര്യങ്ങളില്‍ മൗനമായുള്ള ചില ഇടപെടലുകള്‍ എന്റെ ജീവിതത്തെ ദോഷമായി ബാധിച്ചില്ല. പക്ഷെ എല്ലാ ഇടത്തും അങ്ങനെ നിന്നാല്‍ പോര എന്ന് പറയും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞാന്‍ പോകാതെയിരിയ്ക്കും. പോകേണ്ടി വന്നാല്‍ കൂടെ ശാന്തമായി ഉത്തമ തീരുമാനം എടുക്കും. അതുകൊണ്ട് മാത്രം ഞാന്‍ ആണല്ല എന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, എങ്കില്‍ ഞാന്‍ പെണ്ണും അല്ല.. മറ്റെന്തോ… ഇപ്പോള്‍ സിനിമയിലേക്ക് പോകാനുള്ള വഴിയെ കുറിച്ച് പറയാനും, അഭിനയത്തെ കുറിച്ച് പറയാനും അവരവരുടെ ബന്ധത്തെ കുറിച്ച് പറയാനും നൂറ് കണക്കിന് ആള്‍ക്കാര്‍ വരുന്നുണ്ട്. പക്ഷെ അവര്‍ പറഞ്ഞു തരുന്ന വഴികളിലൂടെ ഒന്നും ഞാന്‍ യാത്ര ചെയ്യില്ല. ചിലര്‍ പറയുന്നു, സിനിമയിലേക്ക് വരുന്നത് വലിയൊരു സിനിമയിലൂടെ ആയിരിക്കണം. ചെറിയ റോളുകള്‍ ഒക്കെ എടുത്ത് വില കളയരുത് എന്നൊക്കെ. എങ്കില്‍ ഞാന്‍ പറയുകയാണ് അഭിനയം എന്താണെന്ന്, അഭിനയിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമായ ബോധം ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. എന്റെ ചുറ്റും നടക്കുന്ന ഓരോ വേഷങ്ങളും ഓരോ ചെറിയ സീനുകളും എനിക്ക് പഠിക്കാനുള്ളതാണ്. എന്റെ വഴി എങ്ങിനെ എന്ന് ആര്‍ക്കും തെളിയിച്ചു തരാന്‍ പറ്റില്ല. ഞാന് തീരുമാനിച്ച വഴികളിലൂടെ മാത്രമേ ഞാന്‍ സഞ്ചരിയ്ക്കൂ.