പ്രമുഖ ഹോസ്പിറ്റലിൻ്റെ പരസ്യം ചെയ്യാൻ സോനു സൂദ് ചോദിച്ച പ്രതിഫലം കേട്ട് കയ്യടിച്ച് ആരാധകർ!

നായകനായും പ്രതിനായകനായും സഹതാരമായും ഇന്ത്യൻ സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്ന താരമാണ് സോനു സൂദ്. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ചാരിറ്റിയിലും നടന്‍ സോനു സൂദിന്റെ സഹായങ്ങള്‍ ഇന്ത്യയില്‍ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് താരം നിരവധി പാവപ്പെട്ടവര്‍ക്കാണ് സഹായത്തിനെത്തിയത്. കോവിഡ് ഒന്നാം തരംഗ സമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്താന്‍ സഹായിച്ച സോനു സൂദ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

ഇപ്പോഴിതാ പ്രമുഖ ആശുപത്രിയുമായി സഹകരിക്കുന്നതിന് പ്രതിഫലമായി ബോളിവുഡ് താരം സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ഇത്രയും ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപവേണ്ടിവരും അതുകൊണ്ട് തന്നെ ചികിത്സാചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്ക് വേണ്ടിയാണ് ആ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത് എന്നും താരം പറഞ്ഞു.

ഞാന്‍ ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത് എന്ന് ദ മാന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സോനു സൂദ് വെളിപ്പെടുത്തി.

Related posts