എന്റെ ആ വേഷം ഇന്നും പ്രേക്ഷകർക്ക് ഇഷ്ടം ! മനസ്സ് തുറന്ന് സോനാ നായർ.

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് സോന നായർ. സിനിമ സീരിയൽ രംഗത്ത് ഒരേ പോലെ മലയാളികൾക്ക് പ്രിയങ്കരിയാണ് താരം. കഥാപാത്രത്തിന് അനുയോജ്യമായ അഭിനയം കാഴ്ചവയ്ക്കാനുള്ള മികവും സോന നായർക്ക് സ്വന്തമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് താരം കടന്നു വന്നത്. തുടർന്ന് സീരിയലുകളിലും സിനിമകളിലും സജീവമായി

ഇപ്പോളിതാ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് വൈറലാകുന്നത്. ഇഷ്ട സിനിമ നരൻ ആണ്. ഇപ്പോഴും എനിക്ക് കൈയ്യടി കിട്ടാറുളള ചിത്രമാണ് അത്. എവിടെ പോയാലും കുന്നുമ്മേൽ ശാന്തയെ നെഞ്ചോട ചേർത്തിട്ടുണ്ട് പ്രേക്ഷകർ. ഇന്നലെയും കൂടെ കുറച്ചാൾക്കാര് നരനെ കുറിച്ച്‌ പറഞ്ഞതാണ്. നരൻ എന്തുക്കൊണ്ടും എന്റെ ജീവിതത്തിലെ, പ്രൊഫഷണൽ കരിയറിലെ ഒരു നാഴിക കല്ലാണ്. അപ്പോ ആ സിനിമയും അതിലെ കഥാപാത്രവുമാണ് ഇന്നും മനസിൽ തങ്ങിനിൽക്കുന്നത്.

പ്രത്യേകിച്ച്‌ ജോഷി സാറിനെ പോലൊരു പ്രഗൽഭനായ ഡയറക്ടറ്. പ്ലസ് ലാലേട്ടൻ നമ്മുടെ എല്ലാവരുടെയും മുത്ത്. അദ്ദേഹത്തിന്‌റെ കൂടെയൊക്കെ വർക്ക് ചെയ്യാനും ഒരു സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യാനുമൊക്കെ പറ്റുന്നത് എന്റെ മഹാഭാഗ്യം. ഒരുപാട് പടങ്ങൾ അതിന് മുന്നേ ചെയ്തിട്ടുണ്ട്. ലാലേട്ടനുമായിട്ട് ഒരു അഞ്ചാറ് സിനിമകളെ ചെയ്തുളളൂ.മമ്മൂക്കയുമായി കുറച്ചധികം ചെയ്തിട്ടുണ്ട്. പിന്നെ സുരേഷേട്ടൻ, ജയറാമേട്ടൻ അങ്ങനെ എല്ലാ പഴയ ആർട്ടിസ്റ്റുകളുടെയും ഒപ്പം വർക്ക് ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ ആൾക്കാരൊപ്പവും

Related posts