സീരിയലുകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന സോന ദുരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. അതില്‍ രാച്ചിയമ്മ എന്ന ടെലിഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. 1996ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്. ഇപ്പോൾ പ്രിയദർശന്റെ ചിത്രീകരണ രീതിയെ കുറിച്ച് സോന നായർ മനസ് തുറന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ തുറന്നത്.
സോന നായരുടെ വാക്കുകൾ, ഓരോ സ്‌കൂളിലും ഓരോ രീതിയാണ്. പ്രിയൻ ചേട്ടന്റെ സ്‌കൂളിൽ നോ റിഫേഴ്സൽ എന്നാണ് നിയമം. നേരെ ഷോട്ടിലേക്കാണ്. പ്രോംറ്റിംഗുമില്ല. എത്ര വലുതാണെങ്കിലും എല്ലാവരും ഡയലോഗ് കാണാതെ പഠിച്ചിരിക്കണം. എന്റെ ആദ്യത്തെ സീൻ ദിലിപേട്ടനെ അടിക്കുന്ന രംഗമായിരുന്നു. ഞങ്ങളെല്ലാവരും തമാശയൊക്കെ പറഞ്ഞ് ഇരിക്കുമ്പോൾ എഡി വന്ന് ഇതാണ് സീനെന്ന് പറഞ്ഞു. ഞാൻ നോക്കി ഓക്കെ പറഞ്ഞു. കുറച്ച് കഴിഞ്ഞ് എഡി വന്ന് പ്രോംറ്റിംഗില്ല ഡയലോഗ് പഠിച്ചോളൂവെന്ന് പറഞ്ഞു. പ്രോംറ്റിംഗ് ഇല്ലേ എന്ന് ഞാൻ ഞെട്ടി. നോക്കുമ്പോൾ നീളമുള്ള രംഗമാണ്. എന്റെ ഡയലോഗാണ് ഏറ്റവും നീളമുള്ളത്. ആ സീൻ എന്റേതാണ്. അങ്ങനെ അവിടെയിരുന്ന് ഡയലോഗ് പഠിച്ചു. എല്ലാവരും ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു. ഇത്രയും പേര് ചുറ്റും നിൽക്കുന്നുണ്ട്. ഇങ്ങനെയാണ് രംഗമെന്ന് പറഞ്ഞു. അടിക്കുമ്പോൾ എവിടെയാണ് അടിക്കുന്നതെന്ന് സോന പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. റിഹേഴ്സലിന് നോക്കാലോ എന്ന് കരുതി നിൽക്കുമ്പോൾ ഓക്കെ ഗോ ഫോർ ടേക്ക് എന്ന്. എല്ലാവരും നിശബ്ദരായി. ഞാൻ അത്ഭുതപ്പെട്ടു പോയി. ടേക്ക് പോകുന്നു, ഡയലോഗ് പറയുന്നു, അടിക്കുന്നു. എനിക്കറിയില്ല ഞാൻ എങ്ങനെയാണ് അടിച്ചതെന്ന്.
റിഹേഴ്സലാണ് ടേക്ക്. ഒന്നും കൂടെ വേണമോ എന്ന് ചോദിച്ചപ്പോൾ എന്തിനാണ് മനോഹരമായിട്ടുണ്ടല്ലോ എന്നായിരുന്നു പ്രിയൻ ചേട്ടന്റെ മറുപടി. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണെന്നു വച്ചാൽ നല്ല ആർട്ടിസ്റ്റുകളെയാണ് ഞാൻ കൊണ്ടു വരുന്നത്. എന്തിനാണ് റിഹേഴ്സൽ എന്നും പറഞ്ഞ് അവരെ പിന്നേയും പരീക്ഷിക്കുന്നത് എന്നാണ്. അതേസമയം മൂന്ന് തവണ റിഹേഴ്സൽ ചെയ്യിക്കുന്നവരുമുണ്ട്. റിഹേഴ്സലിൽ ചെയ്തത് തന്നെ ടേക്കിൽ കൊണ്ടുവരാൻ പറയുന്നവരുമുണ്ട്. ഓരോ സംവിധായകർക്കും ഓരോ രീതിയാണ്. ഓരോരുത്തരുടേയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണല്ലോ. നരൻ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഹിന്ദിയിൽ വരുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ഹിന്ദിയിൽ വിനയ പ്രസാദിന്റെ വേഷത്തിൽ ഞാനായിരുന്നു. ബിജു മേനോന്റെ കഥാപാത്രം ചെയ്തത് നാനാ പടേക്കറായിരുന്നു. അദ്ദേഹത്തിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. ഇവിടുത്തെ അമ്ബിളി ചേട്ടനെ പോലെയുള്ള അവിടുത്തെ നടനാണ് പരേഷ് റാവൽ. അദ്ദേഹം സ്പോട്ടിൽ കയ്യിൽ നിന്നും ഇടും. ഹിന്ദി അറിയില്ലെങ്കിൽ ഒപ്പം നിൽക്കാൻ പറ്റില്ല. എനിക്ക് ഹിന്ദി അറിയാമായിരുന്നത് കൊണ്ട് കൂടെ ചെയ്യാൻ സാധിച്ചു. ഹിന്ദിയിൽ ഷോട്ട് കഴിഞ്ഞാലും ഞാൻ പോകില്ല. അവിടെ തന്നെയിരുന്ന് മറ്റുള്ളവർ അഭിനയിക്കുന്നതൊക്കെ കണ്ടിരിക്കും. പ്രിയൻ ചേട്ടൻ വഴക്ക് പറയും. പോയി കാരവനിൽ ഇരിക്കൂ, മലയാളികളുടെ ജാഡ അവരും കാണട്ടെ എന്ന് പറഞ്ഞ് പ്രിയൻ ചേട്ടൻ എപ്പോഴും കളിയാക്കുമായിരുന്നു. എനിക്ക് സ്വന്തമായി ഒരു കാരവൻ ഒക്കെ ഉണ്ടായിരുന്നു.