ഇന്നും ആ കഥാപാത്രത്തിന്റെ ഓർത്തിരിക്കാനുള്ള കാരണം അതിന്റെ ആഴം കൊണ്ടുതന്നെയാണ്.! മനസ്സ് തുറന്ന് സോനാ നായർ!

സീരിയലുകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന സോന ദുരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. അതില്‍ രാച്ചിയമ്മ എന്ന ടെലിഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. 1996ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്. ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് നരൻ. ചിത്രത്തിലെ കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സോന ഇപ്പോൾ.

Sona Nair

ഇപ്പോഴും എനിക്ക് നിറയെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന കഥാപാത്രമാണ് കുന്നുമ്മല്‍ ശാന്ത. ഇപ്പോഴും നിരവധി പേര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഹലോ കുന്നുമ്മല്‍ ശാന്ത എന്നൊക്കെ പറയാറുണ്ട്. ഞാന്‍ എത്ര കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ കഥാപാത്രങ്ങളുടെ പേര് വരെ മറന്നുപോയിട്ടുണ്ട്. കുന്നുമ്മല്‍ ശാന്തയെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നത് ആ കഥാപാത്രത്തിന്റെ ആഴം കൊണ്ടുതന്നെയാണ്.

Sona Nair (Film Actress) ~ Bio with [ Photos | Videos ]

എന്നാല്‍ പിന്നെ സോന നായര്‍ അങ്ങനെയുള്ള ക്യാരക്ടര്‍ ഒക്കെ ചെയ്യുമെന്ന് വിചാരിച്ച് പിന്നീട് വന്ന പ്രോജക്ടുകൡ ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ എനിക്ക് വേണ്ടി മാറ്റിവെച്ചു,’ സോന നായര്‍ പറഞ്ഞു. അങ്ങനെയുള്ള ചോദ്യങ്ങളോട് സോന എങ്ങനെ പ്രതികരിച്ചുവെന്ന അവതാരകയുടെ ചോദ്യത്തിന് അത്തരം കഥാപാത്രങ്ങള്‍ താന്‍ ചെയ്യില്ല എന്നാണ് സോന പറഞ്ഞത്.

 

Related posts