കൊടൈക്കനാലിൽ അധികം ആരും അറിയാത്ത ചില വശ്യമനോഹരമായ കാഴ്ചകളൾ

കൊടൈക്കനാൽ എന്ന സുന്ദരഭൂമിയിലേക്ക് നിരവധി യാത്രികരാണ് എന്നും കാഴ്ചകൾ കാണാൻ എത്തിച്ചേരുന്നത്. എന്നാൽ ഇങ്ങോട്ടുള്ള യാത്രയിൽ അധികമാരും സന്ദർശിക്കാത്ത ഒരു മനോഹരയിടമാണ് പൊലൂർ. കൊടൈക്കനാലിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

സമുദ്രനിരപ്പിൽ നിന്നും 6150 അടി ഉയരത്തിലുള്ള മഞ്ഞുപുതച്ച ഈ ഗ്രാമം പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. പ്രകൃതിയൊരുക്കിയ വശ്യമനോഹരമായ കാഴ്ചകളാണിവിടെ ഉള്ളത്. വർഷങ്ങൾക്ക് മുമ്പ് ആദിവാസി കുടുംബങ്ങള്‍ മാത്രമായിരുന്നു പൊലൂരിൽ താമസിച്ചിരുന്നത്. ഇപ്പോൾ പൊലൂരിന്റെ പ്രകൃതി സൗന്ദര്യം കേട്ടറിഞ്ഞ് നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. മഞ്ഞിൽ പൊതിഞ്ഞ ഗ്രാമത്തിന്റെ കാഴ്ചയും വെള്ളിമേഘങ്ങളുടെ സൗരഭ്യവും ഒരുമിച്ച പൊലൂർ ആദ്യകാഴ്ചയിൽ തന്നെ ആരുടെയും മനസ്സ് കീഴടക്കും.

ഇവിടുത്തെ മറ്റൊരു ‌ആകർഷണം പച്ചക്കറിത്തോട്ടങ്ങളാണ്. ക്യാരറ്റ്, ഉരുളകിഴങ്ങ്, വെളുത്തുള്ളി, ബട്ടർ ബീൻസ് എന്നിവയാണ് പ്രധാന വിളകള്‍. കാഴ്ചകൾ ആസ്വദിച്ച് താമസിക്കാനെത്തുന്ന സഞ്ചാരികളെ കാത്ത് ബ്ലൂ മൂൺ ഹട്ട് എന്ന ഫാം സ്റ്റേയും ഇവിടെയുണ്ട്.

മണ്ണു കൊണ്ടു നിർമിച്ച ഇരുമുറികളുള്ള ഫാം സ്റ്റേയിലെ താമസവും കാഴ്ചകളും നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല.

 

Related posts