സോമദാസ് ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ്. 2021 ജനുവരി 31നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. ഭാര്യയും നാല് പെൺമക്കളും ഉണ്ട്.
ഇപ്പോളിതാ സോമദാസിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് വീണ നായർ. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്നായിരുന്നു സോമദാസ് ബിഗ്ൽ ബോസിൽ നിന്നും പിൻമാറിയത്. ചില ടെസ്റ്റുകൾ നടത്തിയപ്പോൾ വിദഗദ്ധ ചികിത്സ ആവശ്യമാണെന്നായിരുന്നു പറഞ്ഞത്. കൊവിഡ് കൂടി ബാധിച്ചതോടെയായിരുന്നു ആരോഗ്യനില വഷളായത്. സോമദാസ് വിട വാങ്ങിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുകയാണിപ്പോൾ. സോമുച്ചേട്ടൻ പോയിട്ട് 1 വർഷം, ചില വേർപാടുകൾ ഒത്തിരി വേദനയാണ് എന്നായിരുന്നു വീണ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതൽ ഈ ഗായകൻ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാൻ ഇടയായത്. കാലങ്ങൾ കഴിഞ്ഞ ശേഷമാണ് പിന്നെ മറ്റൊരു ഷോയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ സോമദാസ് എത്തുന്നത്. വിവാഹ മോചിതനായ സോമദാസ് മുൻ ബന്ധത്തിൽ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ പറ്റിയും മക്കളെ നേടിയെടുക്കാൻ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. എന്നാൽ സോമദാസിന്റെ തുറന്നു പറച്ചിലുകൾക്ക് പിന്നാലെയാണ് മുൻ ഭാര്യ സൂര്യ, സോമദാസ് പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണ് എന്ന ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ സൂര്യക്കെതിരെ, ഇവരുടെ മക്കളും അവരുടെ ഇപ്പോഴത്തെ ഭർത്താവിന്റെ മുൻ ഭാര്യയും രംഗത്ത് വന്നതോടുകൂടി സ്ഥിഗതിഗതികൾ മാറിമറിഞ്ഞു. ഞാനില്ലെങ്കിൽ പിള്ളേരെന്ത് ചെയ്യുമെന്നോർത്തായിരുന്നു സോമു ഭയപ്പെട്ടിരുന്നത്.