ഞാൻ തുടങ്ങിയ കാലത്തെ അവസ്ഥ ഇന്നുള്ളവർക്കില്ല: മനസ്സ് തുറന്ന് ശോഭന!

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ് ശോഭന. താരം അഭിനേത്രിയായും നർത്തകിയായും മലയാളസിനിമയിൽ തിളങ്ങിയിട്ടുണ്ട്. സിനിമാപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളും കൂടിയാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. താരം മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും തിളങ്ങിനിന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷം താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായുള്ള താരം തന്റെ വിശേഷങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി പങ്കുവയ്ക്കാറുണ്ട്. പല നൃത്ത രൂപങ്ങളെക്കുറിച്ചും പോസ്റ്ററുകളെക്കുറിച്ചുമെല്ലാം ശോഭന ആരാധകരുമായി പങ്കുവെക്കാറുണ്ട്. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു.

ഇപ്പോളിതാ ചലച്ചിത്ര താരം എന്ന പ്രശസ്തി നൃത്തവേദികളിൽ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ശോഭന. തീർച്ചയായും സഹായിച്ചിട്ടുണ്ട്. ചലച്ചിത്രതാരം എന്ന നിലയിൽ എന്നെ വളരെയധികം ആളുകൾ അറിയുന്നു. ഇനിയും പല വർഷങ്ങൾ കടന്നുപോയാൽ ഈ സ്ഥിതി മാറും. സിനിമയിലെ പ്രശസ്തി സ്ഥായിയല്ല. ചലച്ചിത്രതാരത്തെ കാണാൻ നിങ്ങൾ ഒരിക്കൽ മാത്രമേ പോവൂ. താരത്തിന്റെ നൃത്തസംബന്ധിയായ പ്രവൃത്തിക്ക് സിനിമയുമായി ബന്ധമൊന്നുമില്ല എന്ന് താരം പറയുന്നു.

മണിച്ചിത്രത്താഴിലെ നൃത്തം പോലും ഞാൻ വീണ്ടും ചെയ്തിട്ടില്ല. കാരണം അത് വേറൊരു സംഗതിയാണ്. അതവിടെ നിൽക്കട്ടെ. ഇന്നാരാണ് ചലച്ചിത്രത്തിൽ കാണപ്പെടാൻ താത്പര്യമില്ലാത്തവർ. അത്ര വ്യാപനശേഷിയുണ്ടതിന്. എല്ലാവർക്കും ഇന്ന് സിനിമയിൽ വരണം. പണ്ടത്തെപ്പോലെയല്ല. ഞങ്ങളൊക്കെ ചലച്ചിത്രത്തിൽ വരുന്ന കാലത്ത് അതിൽ നൃത്തം അവതരിപ്പിക്കുന്നവർ സുശിക്ഷിതരല്ല എന്ന ഒരു തോന്നൽ പരക്കെ ഉണ്ടായിരുന്നു. ഇന്നതൊക്കെ പോയി. ഈ ഡിജിറ്റൽ യുഗത്തിൽ എല്ലാ നർത്തകരും സംഗീതജ്ഞരും ഒരു നിലയ്ക്ക് സിനിമയിലാണ്. എല്ലാവരും ദൃശ്യാലേഖനം ചെയ്യപ്പെടുന്ന കാലം. അറിയപ്പെടാൻ എല്ലാവർക്കും അവസരങ്ങളുള്ള കാലം. ഞാൻ തുടങ്ങിയ കാലത്തെ അവസ്ഥ ഇന്നുള്ളവർക്കില്ല എന്നും ശോഭന പറഞ്ഞു.

Related posts