എനിക്ക് അത് ഒരു ബാധ്യതയായി തോന്നിയിട്ടില്ല. ക്യു ആൻഡ് എ സെഷനിൽ മാസ്സ് മറുപടിയുമായി സ്നേഹ ശ്രീകുമാർ

താരങ്ങളായ സ്നേഹ-ശ്രീകുമാർ ദമ്പതികൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മിനി സ്ക്രീനിലെ മറ്റ് താര ദമ്പതികൾക്കൊന്നും തന്നെ ലഭിക്കാത്ത പ്രേക്ഷക പിന്തുണ ഇവർക്ക് കിട്ടിയിട്ടുണ്ട്. ഇരുവരുടെയും വിവാഹവാർത്ത ഉണ്ടാക്കിയ ഓളം കല്യാണം കഴിഞ്ഞ ഒരു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയ വഴി ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ സ്നേഹയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് അടുത്തിടെ സ്നേഹ ഷെയർ ചെയ്ത ഒരു ക്യു ആൻഡ് എ വീഡിയോ ആണ്. ഇതിൽ ശ്രദ്ധേയമായ ചോദ്യം ജീവിതത്തിൽ ഒരിക്കലും തടി കുറയ്ക്കണം എന്ന് തോന്നിയിട്ടില്ലേ, അതിന് വേണ്ടി ശ്രമിച്ചിട്ടുണ്ടോ എന്നതായിരുന്നു. ഇതിന് താരം നല്ല മറുപടിയും നൽകി. ഇതൊരു വല്ലാത്ത ചോദ്യമായി പോയി. ജീവതത്തിൽ എനിക്ക് വണ്ണം കുറയ്ക്കണം, അതായത് എന്റെ ഈ ഒരു ശരീരം എനിക്ക് ബാധ്യത ആയിട്ടൊന്നും തോന്നീട്ടില്ല. കാരണം ഞാൻ ചെറുപ്പം മുതൽ തന്നെ തടിച്ച ഒരു പ്രകൃതം ആണ്. ആ ശരീരം വച്ചിട്ടാണ് ഡാൻസ് ചെയ്തതും, കഥകളി ചെയ്തതും, ഓട്ടൻതുള്ളൽ ചെയ്തതും എല്ലാം.
എന്റെ ശരീരം ഫ്ലെക്സിബിൾ ആണ്. ഇനിയിപ്പോ അൽപ്പം കുറഞ്ഞാൽ തന്നെ ചിലർ പറയും പഴയതായിരുന്നു നല്ലത് എന്ന്. എന്തിനാ ഇപ്പൊ അതിന് നിക്കുന്നത്. എനിക്ക് ഇഷ്ടം ഉള്ളതൊക്കെ ഞാൻ കഴിക്കും എന്നാണ് സ്നേഹ നൽകിയ മറുപടി.

ഒരുപാട് കോളും മെസ്സേജുകളും ചില ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾ കണ്ടിട്ട് വിശേഷം ആയോ എന്നുള്ള ചോദ്യങ്ങളുമായി വന്നിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ല. വിശേഷം ആകുമ്പോൾ അറിയിക്കാം എന്നും സ്നേഹ കൂട്ടിച്ചേർത്തു.

Related posts