സ്‌നേഹയും ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ ഇരുവരും പങ്കുവെയ്ക്കാറുണ്ട്. ശ്രീകുമാറിനൊപ്പം സ്‌നേഹ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ഇപ്പോള്‍ സ്‌നേഹ തങ്ങളുടെ വീട്ടിലെ പുതിയ അതിഥിയെ കുറിച്ച് വാചാലയാവുകയാണ്. സ്‌നേഹ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയത് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്. ഒരു നായയാണ് വീട്ടിലെ പുതിയ അതിഥി. നായകളെ ആദ്യമൊക്കെ ഭയമായിരുന്നുവെന്നും ഇപ്പോള്‍ ഓസ്‌കാറിനെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരാളായി മാറി എന്നാണ് നടി പറയുന്നത്.
സ്‌നേഹയുടെ വാക്കുകള്‍ ഇങ്ങനെ, ശ്രീയുടെ കൂടെ പിക്‌സ് എടുക്കാന്‍ ഇഷ്ട്ടാണ്. അതിനു ഓരോ കാരണങ്ങള്‍. പിന്നെ ഓസ്‌കാര്‍ വീട്ടില്‍ വന്നിട്ടുള്ള ആദ്യ ക്രിസ്തുമസ് അല്ലെ. അപ്പൊ അവനെയും കൂടി ഉള്‍പ്പെടുത്താം എന്ന് കരുതി. ഉമേഷേട്ടന്‍ ആണ് ഫോട്ടോഷൂട്ട് ചെയ്യാം എന്ന് പറയുന്നത്. എനിക്ക് നായകളെ ഭയങ്കര പേടിയായിരുന്നു. ഓസ്‌കാര്‍ എത്തും വരെ. ശ്രീയാണ് അവനെ എനിക്ക് നല്‍കിയത്. ആദ്യമൊക്കെ അവന്‍ വീട്ടില്‍ വന്നപ്പോള്‍ പേടിച്ചു ഓടുമായിരുന്നു. എന്നാല്‍ ഇപ്പോ അവനില്ലാതെ വയ്യെന്നായി. ചില ദിവസങ്ങളില്‍ ഷൂട്ടിങ് ലൊക്കേഷനിലേക്കും മറ്റും ഞാനവനെ കൊണ്ടുപോകും. ഇപ്പോള്‍ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് എനിക്ക് അവന്‍.
ശ്രീ അവനെ വാങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ വീട്ടില്‍ പോകുവാണെന്ന്. എന്നലിപ്പോള്‍ ശ്രീ പറയുന്നത് എനിക്ക് അവന്‍ കഴിഞ്ഞാണ് എല്ലാം എന്നാണ്. അത് സത്യമാണ്. കൂടുതല്‍ അടുത്തപ്പോള്‍ അവനെ പിരിയാന്‍ വയ്യെന്നായി. പക്ഷെ എല്ലാവരും എന്നെ ഉപദേശിക്കും ഇത്രയും അഡിക്റ്റ് ആകരുതെന്ന്. എങ്കിലും എനിക്ക് അവന്‍ ഇല്ലാതെ വയ്യെന്നായി. ശരീര ഭാരം കുറച്ചതിന്റെ ക്രെഡിറ്റും ഓസ്‌കാറിനാണ്. അവനു സുഖമില്ലായിരുന്നു കുറച്ചു ദിവസങ്ങള്‍. ആ ദിവസം ഞാനും ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. അവന്‍ ശരിയായപ്പോള്‍ ഞാനും ഒക്കെയായി. ഇപ്പോള്‍ രണ്ടാളും നല്ല ഫുഡിയായി.. വിവാഹസമയത്ത് മണ്ഡപത്തില്‍ വച്ച് ശ്രീ എന്നെ ഹഗ്ഗ് ചെയ്തപ്പോള്‍ തീര്‍ത്തും ഞെട്ടലായിരുന്നു തോന്നിയത്. എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ ഞെട്ടിപ്പോയി. ചുറ്റിനും ബന്ധുക്കളും ക്യാമറകണ്ണുകളും മാത്രം. ആ സമയത്താണ് അപ്രതീക്ഷതമായ ചുംബനവും. ശ്രീ അങ്ങനെയാണ്. ഇപ്പൊ ആണ് അത് മനസിലായത്. ഇഷ്ട്ടം കൂടിയാലോ സന്തോഷം വന്നാലോ അപ്പൊ കെട്ടിപിടിക്കും താരം കൂട്ടിച്ചേര്‍ത്തു.